തൃശൂർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരിൽ ചേരും. തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയങ്ങളും,സമകാലിക സംഭവങ്ങളും സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയ്ക്ക് വരും. അതേസമയം കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.പി ദിവ്യക്കെതിരെ റവന്യൂ വകുപ്പിന്റെ അടക്കം കണ്ടെത്തലുകൾ ഉള്ള പശ്ചാത്തലത്തിൽ, പാർട്ടി അവർക്കെതിരെ നടപടിയെടുക്കണമോ എന്ന കാര്യത്തിൽ സെക്രട്ടറിയേറ്റിൽ ചർച്ചകൾ ഉണ്ടാകും. എൻസിപിയിലുണ്ടായ കുതിരക്കച്ചവട ആരോപണവും യോഗത്തിൽ ചർച്ചയ്ക്ക് വരാനാണ് സാധ്യത.