ന്യൂഡൽഹി: ഇന്നലെ 25 ൽ ഏറെ വിമാനങ്ങൾ വ്യാജ ബോംബ് ഭീഷണി നേരിട്ടു. ഇൻഡിഗോയുടെ കോഴിക്കോട്–ദമാം അടക്കം 7 സർവീസുകൾ ഇതിൽ ഉൾപ്പെടും. വിസ്താര, സ്പൈസ്ജെറ്റ് എന്നിവയുടെ 7 വീതം സർവീസുകളും എയർ ഇന്ത്യയുടെ 6 സർവീസുകളും ഭീഷണി നേരിട്ടു. ഉദയ്പുർ– ഡൽഹി, ഡൽഹി– ഇസ്തംബുൾ, ജിദ്ദ– മുംബൈ, മുംബൈ– ഇസ്തംബുൾ, ഹൈദരാബാദ്– ചണ്ഡിഗഡ്, പുണെ– ജോധ്പുർ എന്നിവയാണ് ഭീഷണി നേരിട്ട് മറ്റ് ഇൻഡിഗോ വിമാനങ്ങൾ.