നാലുമണി ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും സ്പെഷ്യലായി കിട്ടിയാൽ ഹാപ്പിയായി അല്ലെ, എങ്കിൽ സ്വാദിഷ്ടമായ സുഖിയൻ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചെറുപയർ 3-4 മണിക്കൂർ കുതിർക്കുക. ഇത് നന്നായി കഴുകി കുക്കറിൽ 2 കപ്പ് വെള്ളവും ഒരു നുള്ള് ഉപ്പും ചേർക്കുക. 2 വിസിൽ മതി. കുക്കറിൻ്റെ മൂടി തുറന്ന് വെള്ളം പൂർണ്ണമായും വറ്റുന്നതുവരെ വേവിക്കുക. ഒരു കടായി ചൂടാക്കുക, ശർക്കരയും 1/4 കപ്പ് വെള്ളവും ചേർക്കുക. ശർക്കര പൂർണ്ണമായും ഉരുകുമ്പോൾ, തേങ്ങ ചിരകിയതും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇനി വേവിച്ച ചെറുപയർ ചേർത്ത് മിശ്രിതം ഉണങ്ങുന്നത് വരെ നന്നായി വഴറ്റുക. തീയിൽ നിന്ന് മാറ്റി തണുപ്പിക്കാൻ അനുവദിക്കുക.
മൈദ, ഉപ്പ്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കട്ടിയുള്ള ബാറ്റർ ഉണ്ടാക്കുക. തണുത്ത ശേഷം മിശ്രിതത്തിൻ്റെ ചെറിയ ഭാഗങ്ങൾ എടുത്ത് അതിൽ നിന്ന് ചെറിയ ഉരുളകളാക്കുക.(നാരങ്ങയുടെ വലിപ്പം) ഒരു പാനിൽ എണ്ണ ചൂടാക്കുക. ഓരോ പന്തും ബാറ്ററിൽ മുക്കി ഗോൾഡൻ ബ്രൗൺ വരെ ഡീപ് ഫ്രൈ ചെയ്യുക. ചായക്കൊപ്പം വിളമ്പുക, ആസ്വദിക്കൂ.