Science

മൊബൈൽ ഫോണിൽ ചാർജ് തീരുമ്പോൾ ഒരു വെപ്രാളം ഉണ്ടാവാറുണ്ടോ ; എങ്കിൽ നിങ്ങൾക്ക് ഈ അസുഖമുണ്ട്

മൊബൈൽ ഫോൺ നമ്മളെ ഒരു കൊലയാളി ആക്കും.. ഇത് ഞാൻ പറഞ്ഞതല്ല.. പഠനങ്ങൾ പറയുന്നതാണ്.

ഒരു മനുഷ്യന് തന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് മൊബൈൽ ഫോണുകൾ…ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ആദ്യം കൈയിൽ കരുതുന്നത് മൊബൈൽ ഫോണും അതിന്റെ ചാർജറും അല്ലേ…

 

ഇന്നത്തെക്കാലത്ത്, നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗവും സ്മാര്‍ട്ട് ഫോണിനെ ചുറ്റിപ്പറ്റിയാണുളളത്. ഫോണ്‍ ഒഴിവാക്കിയുളള ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് ഒട്ടുമിക്കപേരും കടന്നുപോകുന്നത്.

 

ഇന്ന് ഒരു മനുഷ്യന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് നാം ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ…

മൊബൈൽ ഫോൺ ഇല്ലാത്ത ഒരു നിമിഷം നിങ്ങൾക്ക് അസഹനീയത അനുഭവപ്പെടാറില്ലേ..

എന്നാൽ നിങ്ങൾ മൊബൈൽ ഫോൺ അഡിക്റ്റഡാണ്. ഇത്തരം മൊബൈൽ ഫോൺ അഡിക്ഷനെയാണ് നോമോഫോബിയ എന്ന് പറയുന്നത്.

യു.കെ.യിലെ റിസേർച്ച് ഓർഗനൈസേഷനായ യുഗവിലെ ഗവേഷകരാണ് ഈ അവസ്ഥയെ നോമോഫോബിയ എന്ന് ആദ്യമായി വിളിച്ചത്. ഈ അവസ്ഥ കാണപ്പെടുന്നവർക്ക് ഏറെ നേരം തന്റെ മൊബൈൽ ഫോണിനെ വിട്ടിരിക്കാൻ കഴിയില്ല. ചാർജ് തീരുകയും നെറ്റ്വർക്ക് കവറേജ് കിട്ടാതിരിക്കുമ്പോളുമൊക്കെ ഈ വ്യക്തി സമചിത്തത കൈവിട്ട് പെരുമാറാനും സാധ്യതയുണ്ട്.

 

ഇന്ത്യയില്‍ നാലില്‍ മൂന്ന് പേര്‍ക്കും നോമോഫോബിയ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ നിന്ന് അകന്നുപോകേണ്ടി വരുമോ എന്ന ഭയമാണ് നോമോഫോബിയ.

മൊബൈല്‍ ഫോണിന്റെ ബാറ്ററി 50 ശതമാനത്തില്‍ താഴെയാകുമ്പോള്‍ തന്നെ വിഷമിക്കുന്നവരാണ് 10 ല്‍ 9 ഉപയോക്താക്കളെന്നും പഠനം പറയുന്നു. വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റും സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ നാലില്‍ മൂന്ന് ഇന്ത്യക്കാരും നോമോഫോബിയ അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്…

 

എന്നാൽ എന്താണ് നോമോഫോബിയ

‘നോ മൊബൈല്‍ ഫോബിയ’ എന്നതിന്റെ ചുരുക്കപ്പേരാണ് നോമോഫോബിയ. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പ്രായഭേദമില്ലാതെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. ഇത്തരക്കാര്‍ സ്വന്തം ഫോണ്‍ സ്വല്‍പനേരത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ടി വരുമ്പോള്‍ വല്ലാതെ അസ്വസ്ഥരാവാറുണ്ട്. മൊബൈല്‍ ഫോണില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമോ,സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാനാകാതെയിരിക്കുമോ എന്ന ഭയമാണിത്. ‘ സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ സ്വകാര്യ ലോകമായി മാറിയിരിക്കുകയാണ്. അത് വ്യക്തിപരമായും തൊഴില്‍പരമായും ബന്ധപ്പെടാനും വിനോദത്തിനും സഹായിക്കുന്നു. തല്‍ഫലമായി, നമ്മില്‍ പലരിലും ഫോണില്ലാതെ ജീവിക്കാനുള്ള ഭയം വികസിക്കുന്നുണ്ട്.

ഇതിനെയാണ് നോമോഫോബിയ എന്നു പറയുന്നത്.’

പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് മൊബൈൽ ഫോണിൽ ചാർജ് തീരുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന ഒരു വെപ്രാളവും ഒറ്റപ്പെട്ടു എന്ന് തോന്നലും അതുപോലെതന്നെ ചാർജിങ്ങിനിടയിലും മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള പ്രവണതയും.

87% ആളുകളും ചാര്‍ജ് ചെയ്യുമ്പോള്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുവെന്നും 92% പേര്‍ ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കുന്നതിന് പവര്‍ സേവിംഗ് മോഡ് ഉപയോഗിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു..

ഏകദേശം പകുതിയോളം ഉപയോക്താക്കളും ദിവസത്തില്‍ രണ്ടുതവണ തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വളരെ ഉയര്‍ന്നനിലയിലാണുളളത്. 40% ഉപയോക്താക്കളും തങ്ങളുടെ ദിവസം തുടങ്ങുന്നതും ആ ദിവസം അവസാനിപ്പിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ടാണ്.

ഇങ്ങനെയുള്ളവർക്ക് മൊബൈൽ ഫോണിൽ ചാർജ് 50 ശതമാനത്തിൽ നിന്നും താഴുമ്പോഴേക്കും ഉത്കണ്ഠ അനുഭവപ്പെടുന്നു.

 

മദ്യത്തിനും മയക്കുമരുന്നിനും അഡിക്കറ്റാവുന്നത് എത്രത്തോളം ഭീകരമാണോ അത്രത്തോളം തന്നെ ഭീകരമായ അവസ്ഥയാണ് മൊബൈൽ ഫോണിനും അഡിക്ക്റ്റാവുന്നത്.

ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ നമുക്ക് ലഹരി

തോന്നുന്നെങ്കിൽ അതിനർത്ഥം നമ്മുടെ തലച്ചോർ ഡോപോമിന ഉല്പാദിപ്പിക്കുന്നുണ്ട്. നാം നമ്മുടെ മൊബൈൽ ഫോൺ എടുക്കുമ്പോഴും അതിലെ നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുമ്പോൾ അതിലൂടെ സോഷ്യൽ മീഡിയയിലേക്ക് കടക്കുമ്പോഴും നമ്മുടെ തലച്ചോർ ഡോപോമിന ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത് ഒരു ലഹരിക്ക്

നാം അടിമയാകുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുന്നുവോ അത്രയും പ്രശ്നങ്ങൾ നോമോഫോബിയയും ഉണ്ടാക്കുന്നുണ്ട്.