പൊതുവേ ദേഷ്യമെന്നത് അത്ര നല്ല വികാരമൊന്നുമല്ല. ദേഷ്യപ്പെടുന്നവര്‍ക്കും അവരുടെ ദേഷ്യത്തിനു പാത്രമാകേണ്ടി വരുന്നുവര്‍ക്കും. പെട്ടെന്നു ദേഷ്യം വരും, ഷോര്‍ട്ട് ടെംപര്‍ എന്നത് നല്ല ഗുണമായി ആരും കണക്കാക്കില്ല. ദേഷ്യത്തിനു മറുവശം നില്‍ക്കുന്ന ക്ഷമയെന്ന വികാരത്തിന് ഗുണമേറുകയും ചെയ്യും. പൊതുവേ സ്ത്രീകള്‍ക്കാണോ പുരുഷന്മാര്‍ക്കാണോ ദേഷ്യം കൂടുതല്‍ വരികയെന്നത് ചിന്താവിഷയമാണ്. ഇരു കൂട്ടരും പരസ്പരം പഴി ചാരുമെങ്കിലും സ്ത്രീകള്‍ ഇക്കാര്യത്തില്‍ അല്‍പം മുന്‍പന്തിയിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ ഈ ദേഷ്യത്തിന് കാലവും നേരവുമില്ലെന്നതാണ് ഒന്ന്. നോക്കി നില്‍ക്കുന്ന മാത്രയില്‍ സൗമ്യത പോയി ദേഷ്യപ്പെടുമെന്നതു പല സ്ത്രീകളേയും പറ്റിയുള്ള പരാതിയുമാണ്.
പെട്ടെന്നായിരിയ്ക്കും, ചിലപ്പോള്‍ സ്ത്രീകള്‍ക്ക്, പെണ്‍കുട്ടികള്‍ക്ക് ദേഷ്യം വരിക. പൊട്ടിത്തെറിയ്ക്കുക. ഇതു മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് പൊതുവേ അപ്രതീക്ഷിതവുമാകും. പ്രത്യേകിച്ചു കാരണമില്ലാതെ ദേഷ്യം വരിക, പൊട്ടിത്തെറിയ്ക്കുക തുടങ്ങിയ സ്ത്രീ സ്വഭാവങ്ങള്‍ പലപ്പോഴും പുരുഷനെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. പൊതുവേ സൗമ്യതയുളള ചില സ്ത്രീകളും ഇത്തരത്തില്‍ ചിലപ്പോഴെങ്കിലും പെരുമാറാറുണ്ട്. അപ്രതീക്ഷിതമായുളള ഇത്തരം പെരുമാറ്റത്തിനു പുറകില്‍ എന്താണ് കാരണം എന്നോര്‍ത്ത് അമ്പരപ്പുണ്ടാകുന്ന പുരുഷനോട് പറയാനുള്ള ഒരു കാരണം ഇതാണ്. അവളല്ല, അവളുടെ ഹോര്‍മോണാണ് ഉത്തരവാദി.
പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്നത് സ്ത്രീകളെ അകാരണമായി ദേഷ്യം പിടിപ്പിയ്ക്കുന്ന ഒന്നാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ച്, ആര്‍ത്തവത്തിനു മുന്നോടിയായി വരുന്ന ഒന്നാണ് പിഎംഎസ് എന്നത്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ് ഇതിനു കാരണം. അകാരണമായി ദേഷ്യവും സങ്കടവും വരിക, പൊട്ടിത്തെറിയ്ക്കുക, മൂഡിയാകുക, കരയുക തുടങ്ങിയ പല കാര്യങ്ങള്‍ക്കും ഇതിട വരുത്തുന്നു. കണ്ടു നില്‍ക്കുന്നവര്‍ക്ക്, കാര്യമറിയാത്തവര്‍ക്ക് ഇവള്‍ക്കു ഭ്രാന്തോ എന്നു സംശയം പോലും തോന്നിപ്പിയ്ക്കാവുന്ന ഒന്നാണിത്.
ഇത്തരം പിഎംഎസിന് പല ശാരീരിക, മാനസിക ലക്ഷണങ്ങളുണ്ട്. ദേഷ്യം, സങ്കടം, കരച്ചില്‍, ഉറക്കക്കുറവ്, മൂഡു മറ്റം, ദേഷ്യം നിയന്ത്രിയ്ക്കാന്‍ ആകാതെ വരിക, ഏകാഗ്രതക്കുറവ്, സെക്‌സ് താല്‍പര്യക്കുറവ് , ഡിപ്രഷന്‍, ഒറ്റയ്ക്കിരിക്കാനുള്ള തോന്നല്‍ എന്നിവ മാനസിക സംബന്ധമായി കണക്കാക്കാം. മസില്‍, ശരീ, വയറു വേദനകള്‍, ക്ഷീണം, തലവേദന, ഭാരം കൂടുക പ്രത്യേകിച്ചും ഫ്‌ളൂയിഡ് ഭാരം, മലബന്ധമോ അല്ലെങ്കില്‍ വയറിളക്കമോ, മാറിട മാറ്റങ്ങള്‍ എന്നിവ ശാരീരികമായ മാറ്റങ്ങളില്‍ പെടുന്നു.
പ്രീ മെന്‍സ്ട്രല്‍ സമയത്ത് ആര്‍ത്തവത്തിന് ശരീരം ഒരുങ്ങുന്നതിന്റെ ഭാഗമായി ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാകുന്നു. തലച്ചോറില്‍ കെമിക്കല്‍ മാറ്റങ്ങളും സംഭവിയ്ക്കുന്നു. സെറാട്ടനിന്‍ എന്ന കെമിക്കലിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇത്തരം മാറ്റങ്ങളുണ്ടാക്കുന്നതില്‍ പ്രധാനം. ആവശ്യത്തിനുള്ള സെറാട്ടനിന്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുന്നു. ഇതിന്റെ കുറവാണ് ഡിപ്രഷന്‍, ക്ഷീണം, ഭക്ഷണത്തോടുള്ള ആര്‍ത്തി, ഉറക്ക പ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കുന്നത്. ഡിപ്രഷനിലേയ്ക്കു ചില സ്ത്രീകള്‍ വഴുതി വീഴുന്നു.
ഇത്തരം അവസ്ഥയെ പറ്റി സ്ത്രീകളും ചുറ്റുപാടുമുള്ളവര്‍, വീട്ടുകാരമെങ്കിലും അറിഞ്ഞിരിയ്ക്കുന്നത് ഇത്തരം അവസ്ഥ തരണം ചെയ്യാന്‍ സഹായിക്കും. ആര്‍ത്തത്തിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ അല്‍പം റിലാക്‌സ്ഡ് ആയി ഇരിയ്ക്കുക. യോഗ, മെഡിറ്റേഷന്‍ പോലുളളവ വലിയൊരു അളവില്‍ സഹായകമാകുന്നു. ശ്വാസന വ്യായാമങ്ങള്‍ ചെയ്യുക. മനസിന് ശാന്തത നല്‍കാന്‍ കഴിയ്ക്കുന്ന കാര്യങ്ങള്‍, ചിലര്‍ക്കിത് വായനയാകാം, ചിലര്‍ക്ക് പാട്ടു കേള്‍ക്കലാകാം, ചെയ്യുക.
ഇത്തരം അവസ്ഥയില്‍ കുടുംബാംഗങ്ങളുടേയും കൂട്ടുകാരുടേയും പിന്‍തുണ അത്യാവശ്യമാണ്. ഈ അവസ്ഥ മനസിലാക്കി കുടുംബാംഗങ്ങള്‍ പെരുമാറിയാല്‍, പിന്‍തുണ നല്‍കിയാല്‍, കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കിയാല്‍ ഗുണമുണ്ടാകും. ഇതു പോലെ തങ്ങളുടെ ഈ അവസ്ഥയെക്കുറിച്ച് പെണ്‍കുട്ടികള്‍, സ്ത്രീകള്‍ തന്നെ ബോധ വതികളാകണം. ഇതീ കാരണം കൊണ്ടാണെന്നുള്ള തിരിച്ചറിവ് ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. സ്വയം നിയന്ത്രണം നേടുകയെന്നത് ഇത്തരം അനാവശ്യ ദേഷ്യവും ഇതെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.