മലയാളത്തിൽ വരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുള്ള ഒരു നടനാണ് യാഷ്. റോക്കി ഭായ് എന്ന ഒരു ഒറ്റ കഥാപാത്രം കൊണ്ട് കേരളത്തിലെ മുഴുവൻ യുവതാരങ്ങളുടെയും മനസ്സിൽ ചേകയറാൻ യാഷിന് സാധിച്ചിട്ടുണ്ട് പലപ്പോഴും താരത്തിന്റെ ചില നിലപാടുകൾ വളരെയധികം ശ്രദ്ധ നേടാറുണ്ട്. നിരവധി ആരാധകരെയാണ് താരം അതുകൊണ്ടു തന്നെ സ്വന്തമാക്കിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതിൽ വളരെയധികം വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് യാഷ്.
രാമായണത്തിൽ തനിക്ക് പ്രിയപ്പെട്ട ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. രാമായണത്തിൽ രാവണൻ ആവാനാണ് താൻ തയ്യാറായിരിക്കുന്നത് എന്ന് താരം പറയുന്നു രാവണൻ അല്ലാതെ മറ്റൊരു കഥാപാത്രവും താൻ സ്വീകരിക്കുമായിരുന്നില്ല എന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നുണ്ട്. രൺബീർ കപൂർ ശ്രീരാമനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിധേഷ് തീവാരിയാണ്. നടന്റെ ഈ ഒരു പ്രതികരണം വന്നതിനുശേഷം നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്
രാമനേക്കാൾ രാവണന് ആരാധകർ ഉണ്ടാകാൻ പോകുന്നു. കഥയനുസരിച്ച് നോക്കുമ്പോൾ രാവണൻ അന്തസ്സ് ഉള്ളവനായിരുന്നു. രാവണൻ ഒപ്പം.. ഇനി കുറച്ചുനാൾ രാവണൻ ആയിരിക്കും ആരാധകരുണ്ടാവുന്നത് . തിരഞ്ഞെടുത്ത കഥാപാത്രം വളരെ മികച്ചതായിരുന്നു എന്ന് തുടങ്ങി കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് താരത്തെ അനുകൂലിച്ചു കൊണ്ട് തന്നെയാണ്.
Story Highlights ; Yash talkes Ravanan