Kerala

നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചു; സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി നേതാവ്‌ – bjp leader has filed a complaint against suresh gopi to the prime minister

പരാതിയെക്കുറിച്ച് ഒരറിവും ഇല്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്

തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി പ്രാദേശിക നേതാവ്. ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്കു പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചുവെന്നും കണ്ണൻ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ല. കൂടാതെ നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിക്കുന്നു. സുരേഷ്‌ ഗോപിയുടെ പെരുമാറ്റം പ്രവർത്തകർക്കും അണികൾക്കുമിടയിൽ മാനക്കേട്‌ ഉണ്ടാക്കിയതായും പരാതിയിലുണ്ട്‌.

എന്നാൽ സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് നൽകിയ പരാതിയെക്കുറിച്ച് ഒരറിവും ഇല്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്

STORY HIGHLIGHT: bjp leader has filed a complaint against suresh gopi to the prime minister