സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കവർന്നെടുത്ത താരമാണ് അനുശ്രീ. ഇതിനോടകം ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. നാടൻ വേഷങ്ങളും, മോഡേൺ വേഷങ്ങളും നന്നായി ഇണങ്ങുന്ന അനുശ്രീ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
കല്യാണപ്പെണ്ണിനെ പോലെ രാജകീയ പ്രൗഡിയോടെ അണിഞ്ഞാരുങ്ങിയാണ് താരം എത്തിയിരിക്കുന്നത്. പേസ്റ്റൽ കളർ സാരിയിൽ ഹെവി ഹാൻഡ് വർക്ക് ബ്ലൗസും എമറൾഡ് വർക്ക് വരുന്ന എത്തനിക് ആഭരണങ്ങുമാണ് അനുശ്രീ ധരിച്ചിരിക്കുന്നത്. ന്യൂഡ് ഷെയ്ഡ് മേക്കപ്പും സ്ലീക്ക് ബൺ ഹെയർ സ്റ്റെയിലിനുമൊപ്പം മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. കൂടാതെ സാരിക്കൊപ്പം തലയിൽ ക്രിസ്തൃൻ ബ്രൈഡ് ഉപയോഗിക്കുന്ന വെയിലും ധരിച്ച ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഈ ഗംഭീരവും മനോഹരവുമായ രൂപത്തിനായി ഞങ്ങൾ സൃഷ്ടിച്ച ഫലങ്ങളിൽ ശരിക്കും സന്തോഷമുണ്ട്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനും തുടർനടപടികൾക്കും ശേഷം, രാജകുടുംബത്തിൻ്റെ ഒരു മാന്ത്രിക ലോകത്തേക്ക് എന്നെ ടെലിപോർട്ട് ചെയ്യാൻ ഈ ചിത്രങ്ങൾക്കായി. ലുക്കും മേക്കപ്പും മുടിയും കൂടാതെ സ്‌റ്റൈലിങ്ങും എല്ലാം ആസൂത്രണം ചെയ്‌ത് സജിത് ആൻഡ് സുജിതാണ്. ഈ അത്ഭുതകരമായ വസ്ത്രം ഞങ്ങൾക്ക് നൽകിയതിന് അലങ്കാർ ബുട്ടീക്കിന് വലിയ നന്ദി. എനിക്ക് ഒരു രാജകുമാരിയെ പോലെ തോന്നി- എന്ന് അനുശ്രീ കുറിച്ചു.
ഈ മനോഹരമായ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും ഈ ലുക്ക് സൃഷ്ടിച്ചവർക്കുമെല്ലാം അനുശ്രീ നന്ദി പറയാൻ മറന്നിട്ടില്ല. സമൂഹമാധ്യമങ്ങളിലെത്തി മണിക്കൂറുകൾക്കകം തന്നെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധിപേരാണ് കമെന്റുമായി എത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ അനുശ്രീ. ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്‌ലേസിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഡയമണ്ട് നെക്‌ളേസ് എന്ന ചിത്രത്തിലെ അനുശ്രീയുടെ നായികാ വേഷത്തിന് ഇന്നും ആരാധകർ ഏറെയാണ്.
STORY HIGHLIGHT: actress anusree new photoshoot pic goes viral