Movie News

ഹാക്കിങ് കഥയുമായി ‘ഐ ആം കാതലന്‍’; ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് – i am kathalan film trailer out

നവംബര്‍ 7 ന് ചിത്രം തിയറ്ററിലെത്തും

പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ.ഡി- നസ്‌ലിൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഐ ആം കാതലൻ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ത്രില്ലിങ് മുഹൂർത്തങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നിരിക്കുന്നത്. പുതിയ കാലത്തിന്റെ കഥയാണ് ചിത്രം പറയുക എന്നാണ് സൂചനകള്‍. നവംബര്‍ 7 ന് ചിത്രം തിയറ്ററിലെത്തും.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തിയും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സജിന്‍ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് എ ഡി. ഛായാഗ്രാഹണം ശരണ്‍ വേലായുധൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

ഐ ആം കാതലനില്‍ നസ്‍ലെനൊപ്പം അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.

STORY HIGHLIGHT: i am kathalan film trailer out