ചിക്കൻ എങ്ങനെ തന്നാലും എല്ലാവർക്കും വളരെ ഇഷ്ടമാണ്. അതുപോലെ വളരെ വ്യത്യസ്തവും രുചികരവുമായ വീട്ടിൽ തന്നെ തയാറാക്കാം ഈ ഗ്രിൽഡ് ചിക്കൻ.
ചേരുവകൾ
- ചിക്കന്‍ കഷ്ണങ്ങള്‍- എട്ടെണ്ണം
- ഉപ്പ്, കുരുമുളകുപൊടി- അല്പം
- നാരങ്ങ- ഒരെണ്ണം തേങ്ങാപ്പാല്‍- മൂന്നു ടേബിള്‍സ്പൂണ്‍
- പഞ്ചസാര- ഒരു ടീസ്പൂണ്‍
- ഫിഷ് സോസ്- അര ടീസ്പൂണ്‍
- റെഡ് കാബേജ് കനം കുറച്ച് അരിഞ്ഞത്-400 ഗ്രാം
- ചെറിയ ഉള്ളി കനംകുറച്ച് അരിഞ്ഞത്- രണ്ടെണ്ണം
- മല്ലിയില- കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കനിൽ ഉപ്പ്, കുരുമുളക് എന്നിവ പുരട്ടി മീഡിയം ചൂടില്‍ മൂന്നു മിനിറ്റ് ഗ്രില്‍ ചെയ്യുക. നാരങ്ങ പിഴിഞ്ഞ് നീര് ഒരു ബൗളിലേക്ക് മാറ്റിവെക്കുക. ഇതില്‍ നിന്ന് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് എടുത്ത് ഒരു വലിയ ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് തേങ്ങാപ്പാല്‍, പഞ്ചസാര, ഫിഷ് സോസ് എന്നിവ ചേര്‍ക്കുക. പഞ്ചസാര നന്നായി അലിയുന്നതുവരെ ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് കാബേജ്, ചെറിയ ഉള്ളി അരിഞ്ഞത് എന്നിവ ചേര്‍ക്കുക. ഇനി ബാക്കിയുള്ള നാരങ്ങാനീര് ഗ്രില്‍ ചെയ്ത ചിക്കനിലേക്ക് തളിച്ച് നൽകുക.
ഒരു സെര്‍വിങ് പ്ലേറ്റില്‍ ഗ്രില്‍ ചെയ്ത ചിക്കനും കാബേജ്, ഉള്ളി കൂട്ട് പരത്തുക. മല്ലിയില വിതറി അലങ്കരിച്ച് വിളമ്പാം.
STORY HIGHLIGHT: grilled chicken