India

കിഴക്കൻ ലഡാക്ക് അതിർത്തിയിൽനിന്ന് ഇന്ത്യ,ചൈന സൈനികരുടെ പിന്മാറ്റം നടക്കുന്നുവെന്ന് ചൈന

ബെയ്ജിങ്: കിഴക്കൻ ലഡാക്ക് അതിർത്തിയിൽനിന്ന് ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം സമാധാനപരമായി നടക്കുന്നുവെന്ന് ചൈന പ്രസ്താവിച്ചു. റഷ്യയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അതിർത്തിസംഘർഷം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങും ധാരണയായിരുന്നു. ഇതെത്തുടർന്നാണ് കിഴക്കൻ ലഡാക്കിലെ ഡെംചോക്, ഡെപ്സാങ് എന്നിവിടങ്ങളിൽനിന്നും സൈനികരെ പിൻവലിക്കൽ നടപടി ആരംഭിച്ചത്.