കൊളാജന്‍ എന്ന ഘടകമാണ് ശരീരത്തില്‍ ചുളിവുകള്‍ വരാതെ തടയുന്നതും ചര്‍മം അയഞ്ഞുതൂങ്ങാതെ തടയുന്നതുമെല്ലാം. പ്രായമാകുമ്പോള്‍ ഇതിന്റെ ഉല്‍പാദനം കുറയുന്നു. ഇതാണ് ചര്‍മത്തില്‍ ചുളിവുകളായി പ്രത്യക്ഷപ്പെടുന്നതും ചര്‍മം അയഞ്ഞ് തൂങ്ങി പ്രായം തോന്നിപ്പിയ്ക്കുന്നതും. ഇതിന് പരിഹാരം കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ബീറ്റ്‌റൂട്ട്, നട്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു. ഇതല്ലാതെ പല ക്രീമുകളും പുറമേ പുരട്ടാന്‍ ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ ഇവ പലതിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകും. ഇതിനാല്‍ ഗുണത്തോടൊപ്പം ദോഷങ്ങളുമുണ്ടാകും. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില കൊളാജന്‍ ക്രീമുകളുമുണ്ട്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയാം.
ബീറ്റ്‌റൂട്ട്, കറ്റാര്‍ വാഴ, ഗ്ലിസറിന്‍ എന്നിവയാണ് ഇവ. ബീറ്റ്‌റൂട്ട് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മികച്ചതാണ്.
ആദ്യം ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് ചീകിയെടുത്ത് ഇതിന്റെ നീരെടുക്കണം. വെള്ളം ചേര്‍ക്കാതെ വേണം, നീരെടുക്കാന്‍. ഇത് അടുപ്പത്ത് വച്ച് ചെറുതായി ചൂടാക്കുക. പിന്നീട് വാങ്ങിവയ്ക്കാം. ഇതിലേയ്ക്ക് നല്ല ശുദ്ധമായ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കാം. ഇത് ക്രീം പരുവമാകുന്നത്ര കറ്റാര്‍വാഴ ചേര്‍ക്കാം. ഗ്ലിസറിന്‍ കൂടി ചേര്‍ക്കണം. ഇത് കട്ടിയാകാന്‍ വേണമെങ്കില്‍ ജെലാറ്റിനോ കോണ്‍ഫ്‌ളോറോ കൂടി ചൂടാക്കുമ്പോള്‍ ചേര്‍ക്കാവുന്നതാണ്. ഇത് തയ്യാറാക്കി കട്ടി പിടിച്ചാല്‍ മിക്‌സിയില്‍ അടിച്ച് ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. ഇത് ദിവസവും മുഖത്ത് കിടക്കാന്‍ നേരം പുരട്ടി മസാജ് ചെയ്യുക.
ആന്റിഓക്‌സിഡന്റുകളുടേയും അയേണിന്റേയും മികച്ച ഉറവിടമാണ് ഇത്. കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇത് പിഗ്മെന്റേഷന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് ബീറ്റ്‌റൂട്ട് മികച്ചതാണ്. ഡിറ്റോക്‌സന്റ് ഏജന്റാണ് ബീറ്റ്‌റൂട്ട്. ഇത് വിഷവസ്തുക്കളെ പുറംന്തള്ളുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.