ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രിയപ്പെട്ട രാജ്യങ്ങളിലേക്ക് പോകണമെന്നും ആഗ്രഹിക്കുന്നവരായിരിക്കും നാമെല്ലാം. എന്നാൽ മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം വിമാന ടിക്കറ്റുകൾക്കുള്ള ചിലവുകളാണ്. എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ഒഴിവാക്കിയ യാത്രകളും നിങ്ങളിൽ പലർക്കും ഉണ്ടായിരിക്കും. ഈ പ്രശ്നങ്ങൾക്കൊരു പരിഹാരം ഒരുക്കുകയാണ് കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Jazeera Airways.
കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ നിന്നും ലോകത്തിന്റെ എല്ലാ കോണിലേക്കുമുള്ള സർവ്വീസുകൾ ലഭ്യമാക്കിയാണ് കമ്പനി യാത്ര ചെയ്യാനിഷ്ടപ്പെടുന്നവരെ അതിശയിപ്പിക്കുന്നത്.
മിഡിൽ ഈസ്റ്റ്, സെൻട്രൽ & സൗത്ത് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 66 ഇടങ്ങളിലേക്കുള്ള സർവീസ് ആണ് കുറഞ്ഞ ചിലവിൽ Jazeera Airways നൽകുന്നത്. മുംബൈ, ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവയുൾപ്പെടെ എട്ട് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ജസീറ എയർവെയ്സ് പ്രവർത്തിക്കുന്നുണ്ട്. ഈ നഗരങ്ങളിൽ എവിടെ നിന്നും നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ Jazeera Airways സർവീസ് നടത്തുന്ന ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് യാത്ര ചെയ്യാം. ബിസിനസ് സംബന്ധമായ യാത്രകൾക്കോ കുടുംബത്തോടൊപ്പമുള്ള വെക്കേഷനോ എന്ത് തന്നെയായാലും Jazeera Airways ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച സേവനം നൽകാൻ ശ്രദ്ധിക്കുന്നു.
കുവൈറ്റിൽ Jazeera ടെർമിനൽ 5 എന്ന പേരിൽ സ്വന്തമായി എയർപോർട്ട് ടെർമിനൽ കൈകാര്യം ചെയ്യുന്നു എന്നതാണ് Jazeera Airways-ന്റെ ഏറ്റവും വലിയ പ്രത്യേകത. Jazeeraയിലെ യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ നൽകുന്ന ടെർമിനലാണ് ഇത്. യാത്രക്കാർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ട്രാൻസിറ്റ് ഏരിയയിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറിൽ നിന്നും ഷോപ്പിങ് നടത്താനുമെല്ലാം Jazeera ടെർമിനൽ സൗകര്യം നൽകുന്നു. ഈ ടെർമിനലിലുടനീളം സൗജന്യ വൈഫൈ ആക്‌സസ്സും ലഭ്യമാക്കുന്നുണ്ട്.
Jazeera Airways നിരവധി നാടുകളിലേക്കുള്ള ഫ്ലൈറ്റ് സർവീസ് നൽകുക മാത്രമല്ല ചെയ്യുന്നത്, നിങ്ങളുടെ യാത്ര സുഖകരമാക്കുന്നതിന് ആവശ്യമുള്ള സൗകര്യങ്ങളും നൽകുന്നുണ്ട്. സീറ്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യം, ബാഗേജ് അലവൻസ്, എയർപോർട്ട് ലോഞ്ച് ആക്‌സസ്, പ്രീ ഓർഡർ ചെയ്ത ഭക്ഷണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.