മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖ വികസന പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
177 കോടി രൂപയാണ്
സർക്കാർ ഇതിനായി വകയിരുത്തിയിട്ടുള്ളത്.
സംസ്ഥാന സർക്കാർ സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
177കോടി രൂപ യുടെ പദ്ധതിക്ക് 60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയത്.
177 കോടിയിൽ 106.2കോടി കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നൽകുന്നത്.
കേരളത്തിന്റെ വിഹിതം 70.80 കോടിയാണ്.
മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൻ്റെ വിപുലീകരണത്തോടു 415 യന്ത്ര വൽകൃത മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡ് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
അതുവഴി പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കാൻ സാധിക്കും
. ഈ പദ്ധതി കൊണ്ട് ഏകദേശം 10,000പരം ആളുകൾക്ക് നേരിട്ടും അത്രയും തന്നെ ആൾക്കാർക്കു പരോക്ഷമായും പ്രയോജനം ലഭിക്കും.
ഈ പദ്ധതിയിൽ ജല കരസൗകര്യ വികസനം ഉൾപ്പെടുന്നു. ഇതിൽ 164 കോടി രൂപ ചിലവഴിച്ചു സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികളായ പുലിമുട്ട് വിപുലീകരണം, ഇൻ്റേണൽ റോഡ് നവീകരണം, പാർക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം , വാർഫ്വിപുലീകരണം, ലേല ഹാൾ, ഓവർഹെഡാട്ടർ ടാങ്ക് നിർമ്മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകൾ, ഡോർമിറ്ററി, ഗേറ്റ്, ലേല ഹാൾ, ലാൻഡ്സ്കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാർഡ്‌ലൈറ്റിംഗ്, പ്രഷർ വാഷറുകൾ, ക്ലീനിംഗ് ഉപക രണങ്ങൾ നിരീക്ഷണ സംവിധാനം സ്‌ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്‌റ്റം & ഓട്ടോമേഷൻ മുതലായവ നടത്തുന്നതായിരിക്കും. ബാക്കി 13 കോടി സ്‌മാർട്ട് ഗ്രീൻ തുറമുഖം, തീ രദേശ സംരക്ഷണം എന്നിവക്കായി ഉപയോഗിക്കും.
മുതലപ്പൊഴി തുറമുഖത്തിൻ്റെ വിപുലീകരണ പദ്ധതി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
മുതലപ്പൊഴിയിൽ ആവർത്തിച്ചുള്ള അപകടസാദ്ധ്യതകൾ പരിഹരിക്കുന്നതിനായി പൂനെയിലെ CWPRS (CENTRAL WATER AND POWER RESEARCH STATION) ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെ തിരമാല പരി വർത്തനം, തീരത്തെ മാറ്റങ്ങൾ, ഹൈഡ്രോഡൈനാമിക്സ്, സെഡിമെ ന്റേഷൻ എന്നിവ നിരീക്ഷിച്ചതിനു ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്.
കേരളസർക്കാരാണ് പദ്ധതി നടപ്പാക്കുക.
അതേസമയം, നിർമാണത്തിനാവശ്യമായ പരിസ്‌ഥിതി ആഘാത വിലയിരുത്തൽ (EIA ) പഠനം നടത്തിയത് കേരള സർക്കാരി ആണ്. മുത ലപ്പൊഴി ഫിഷിംഗ് ഹാർബറിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആ വശ്യമായ എല്ലാ നടപടികളും മുൻകരുതലുകളും സ്വീകരിക്കാൻ കേന്ദ്രം കേരള സർക്കാരിനോട് നിർദ്ദേശിച്ചു.
ഈ പദ്ധതി പ്രാദേശിക മത്സ്യ ബന്ധന കപ്പലുകൾക്കും മത്സ്യത്തൊഴിലാ ളികൾക്കും അവശ്യ സൗകര്യങ്ങൾ നൽകുന്നതിന് പുറമെ അനുബന്ധ മത്സ്യ ബന്ധന അധിഷ്‌ഠിത വ്യവസായങ്ങളുടെ വളർച്ചയെ പ്രോത്സാഹി പ്പിക്കുകയും മത്സ്യബന്ധന വ്യാപാരവും സാമ്പത്തിക പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദി 2014 -ൽ ഭരണം ഏറ്റെടുത്തതി നുശേഷം മത്സ്യബന്ധന രംഗത്ത് അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
ഈ രംഗത്തെ തൊഴിൽ വികസന സാധ്യതകളെ മുൻനിർത്തി കഴിഞ്ഞ പത്തു വർഷങ്ങളിൽ 38572 കോടി രൂപ വിവിധ പദ്ധതികൾക്കായി വകയിരുത്തിയിട്ടുണ്ട്.
ഇതു കൂടാതെ മത്സ്യബന്ധന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്.