Health

നെയ്യ് ഉപയോഗിച്ച് മുഖത്തെ പാടുകള്‍ മാറ്റാം; ഹോം മെയ്ഡ് ക്രീം തയാറാക്കിയാലോ ? | home-made-ghee-cream-for-clear-skin

നെയ്യ്. നല്ല ശുദ്ധമായ നെയ്യ് ഉപയോഗിച്ച് മുഖത്തെ പാടുകള്‍ മാറ്റാം

സൗന്ദര്യ സംരക്ഷണത്തിന് പല ക്രീമുകൾ വാരി തേയ്ക്കുന്ന ആളുകൾ ഉണ്ടാവും അല്ലെ. എന്നാൽ പലതിലും അടങ്ങിയിരിക്കുന്ന കെമിക്കലുകൾ നമുക്ക് പല ആരോഗ്യപ്രശനങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ ഒരു പാർശ്വഫലങ്ങളും ഉണ്ടാവാതെ സോഫ്റ്റ് ചര്‍മം, ക്ലിയര്‍ മുഖം എന്നിവ ലഭിക്കാൻ ചില നാട്ടുവൈദ്യങ്ങൾ ആയാലോ ? നെയ്യ്. നല്ല ശുദ്ധമായ നെയ്യ് ഉപയോഗിച്ച് മുഖത്തെ പാടുകള്‍ മാറ്റാം.

​നെയ്യ് ​

നെയ്യ് ഏറെ സൗന്ദര്യഗുണങ്ങളുണ്ട്. ഇത് ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ്. നല്ല കൊഴുപ്പ് അടങ്ങിയ ഇത് ചര്‍മത്തിലെ ചുളിവുകള്‍ നീങ്ങാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് ഇറുക്കവും ഒപ്പം മിനുസവും നല്‍കുന്ന ഒന്നാണ് നെയ്യ്. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണിത്. കാലുകള്‍ വെടിച്ചു കീറുന്നതിനും അലര്‍ജിയ്ക്കുമെല്ലാം നെയ്യ് പുരട്ടുന്നത് ഏറെ നല്ലതാണ്. ഒരു നുള്ള് നെയ്യ് മുഖത്തു പുരട്ടിയാല്‍…..​

വെളളം

ഇതിന് വേണ്ടത് തുല്യ അളവില്‍ നെയ്യും അത്ര തന്നെ ശുദ്ധമായ വെള്ളവുമാണ്. ഇവ രണ്ടും ഒരു പരന്ന പാത്രത്തില്‍ വയ്ക്കു. വൃത്തിയുള്ള ഒരു സ്റ്റീല്‍ ഗ്ലാസിന്റെ പരന്ന ചുവടുഭാഗംകൊണ്ട് ഇത് നല്ലതുപോലെ കുറേ നേരം അരച്ചു ചേര്‍ത്തിളക്കണം. ഇടയ്ക്ക് വെള്ളം മാറ്റി വേറെ വെള്ളം വീണ്ടും ചേര്‍ത്തിളക്കണം. ഇത് ആദ്യം 20 തവണ ഇളക്കി വീണ്ടും വെള്ളം മാറ്റി വീണ്ടും 20 തവണ ഇളക്കി ഇങ്ങനെ നൂറു തവണ വെളളം മാറ്റി ഇതേ രീതി ആവര്‍ത്തിയ്ക്കണം.

​ശുദ്ധമായ ഗുണം ലഭിയ്ക്കാന്‍​

ഇതിന്റെ ശുദ്ധമായ ഗുണം ലഭിയ്ക്കാന്‍ പല തവണ വെള്ളം മാറ്റി ഓരോ തവണയും 20 പ്രാവശ്യം വീതം ചെയ്യണം. ഇത് ക്രീം പോലെ ലഭിയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുപോലെ ചെയ്തു കഴിയുമ്പോള്‍ ഇതിന്റെ നിറവും വ്യത്യാസം വരും. 100 തവണ ചെയ്താല്‍ അത്ര തന്നെ ഗുണം ലഭിയ്ക്കും. ഇതിന് ബുദ്ധിമുട്ടെങ്കില്‍ 50 തവണ എങ്കിലും ചെയ്യണം.

​ലിപ്ബാം​

ഇത് പല ഗുണങ്ങളും നല്‍കുന്നു. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന് ഇത് നല്ലൊരു മരുന്നാണ്. ഇതുപോലെ കാല്‍വണ്ണ വിണ്ടുകീറുന്നതിന്, മഞ്ഞുകാലത്തെ വരണ്ട ചര്‍മത്തിന് എല്ലാം ഇത്തരത്തില്‍ തയ്യാറാക്കിയെടുക്കുന്ന നെയ്യ് ക്രീം നല്ലതാണ്. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് നല്ല ക്ലിയര്‍ മുഖം നല്‍കും. നല്ലൊരു സ്വാഭാവിക മോയിസ്ചറൈസര്‍ കൂടിയാണ് ഇത്. എണ്ണമയമുള്ള ചര്‍മത്തിനും ഇതേറെ നല്ലതാണ്. മുഖക്കുരു വരുമെന്ന ഭയവും വേണ്ട. ലിപ്ബാം ആയി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

content highlight: home-made-ghee-cream-for-clear-skin

Latest News