ചേരുവകൾ
നേന്ത്രപഴം – 1 എണ്ണം
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
തേങ്ങ – 1/4 കപ്പ്
പച്ചമുളക് – 2 എണ്ണം
ജീരകം – 1/8 ടീസ്പൂൺ
തൈര് – 1/4 കപ്പ്
വെളിച്ചെണ്ണ – 1 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ചുവന്ന മുളക് – 2 എണ്ണം
ഉലുവപ്പൊടി – ഒരു പിഞ്ച്
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
നേന്ത്രപ്പഴം നാലായി മുറിച്ച് ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. മിക്സിയിൽ തേങ്ങയും പച്ചമുളകും ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. പഴം എന്തു വരുമ്പോൾ അതിലേക്ക് ഈ കൂട്ട് ചേർത്ത് ഇളക്കുക.തൈര് കൂടി ചേർത്ത് ഇളക്കുക.ഇതിലേക്ക് കടുകും മുളകും കറിവേപ്പിലയും ഉലുവ പൊടിയും ചേർത്ത് വറുത്തിടുക. പുളിശേരി റെഡി