നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ആരംഭിച്ചു. വിജയ് വിഴിപുരം വികവണ്ടിയിലെ സമ്മേളന വേദിയിൽ എത്തി. വിജയ് റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു. ഉടൻ പാർട്ടി നയം പ്രഖ്യാപിക്കും. പാർട്ടിടെ പതാക വിജയ് ഉയർത്തി. ആവേശത്തോടെ പ്രവർത്തകർ വിജയെ സ്വീകരിച്ചു.
110 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക റിമോട്ട് ഉപയോഗിച്ച് വിജയ് ഉയര്‍ത്തി. 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വിജയ് വേദിയിലെത്തിയത്. അരലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ തയാറാക്കിയിട്ടുണ്ട്. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.