Celebrities

കുറെ പേര്‍ എന്നെ ചീത്ത വിളിക്കുന്നുണ്ട്, ഇവളെ മാറ്റിയാല്‍ തന്നെ എല്ലാം സെറ്റ് ആകും എന്നാണ് പലരും പറയുന്നത്’: അഭിരാമി സുരേഷ്

തുണിയും മണിയും ഇല്ലാത്ത ആളുകള്‍ ഒന്നുമല്ലായിരുന്നു ഞങ്ങള്‍

ഗായിക അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി സുരേഷ്. അതിനുപുറമേ അഭിരാമി ഒരു നല്ല ഗായിക കൂടിയാണ്. ഇപ്പോള്‍ സ്വന്തമായി ഒരു ബിസിനസ്സിലാണ് അഭിരാമി കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്നത്. ഇപ്പോള്‍ ഇതാ കഴിഞ്ഞ കുറച്ചുനാളുകളായി തങ്ങളുടെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ അറ്റാക്കുകളെ കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. ചെറുപ്പകാലത്തെ കുറിച്ചും അഭിരാമി സംസാരിച്ചു. അഭിരാമിയുടെ യൂട്യൂബ് ബ്ലോഗിലൂടെയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

‘എനിക്ക് എന്റെ കുട്ടിക്കാലത്ത് ഉണ്ടായ ചെറിയ ചെറിയ ട്രോമകളില്‍ ഒന്നായിരുന്നു ഞാന്‍ ചെയ്യാത്ത കാര്യത്തിന് എന്നെ കുറ്റം പറയുക എന്നുള്ളത്. സ്‌കൂള്‍ ടൈമില്‍ ഒക്കെ ഒരു എല്ല് കൂടിയ കുട്ടിയായിരുന്നു ഞാന്‍. അത് ഇപ്പോഴും ആണ്. അതുകൊണ്ടുതന്നെ എന്നെ പഴി ചാരാന്‍ വളരെ എളുപ്പമായിരുന്നു എല്ലാവര്‍ക്കും. ഞങ്ങള്‍ 10 പേര്‍ കൂടി എന്തെങ്കിലും ഒരു കള്ളത്തരം കാണിച്ചാല്‍ ആരാണ് ചെയ്തതെന്ന് ചോദിച്ചാല്‍ ബാക്കി 9 പേരും എന്റെ നേരെ കൈചൂണ്ടും.’

‘അതിന് അവര്‍ക്ക് വളരെ എളുപ്പമായിരുന്നു. ഞാന്‍ വളരെ ചെറുതായിരുന്ന സമയത്ത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് എനിക്ക് അതൊന്നും മനസ്സിലായിരുന്നില്ല. പക്ഷേ വലുതാകുംതോറും എനിക്ക് മനസ്സിലായത് ഞാന്‍ ചെയ്ത തെറ്റ് എനിക്ക് ഓണ്‍ ചെയ്യാന്‍ പോലും സ്‌ട്രെങ്ത് ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ വേറെ ഒരാളുടെ തലക്കിട്ട് അടിക്കുന്നത് എന്ന്. അങ്ങനത്തെ ഒരു മനസ്സിലാക്കല്‍ എനിക്ക് ചെറുപ്പം മുതലേ കിട്ടിയതുകൊണ്ട് ഇപ്പോള്‍ എനിക്ക് വലിയ കുഴപ്പമില്ല.

‘എന്റെ ചേച്ചിയുടെ ഇഷ്യൂസില്‍ കുറെ പേര്‍ എന്നെ ചീത്ത വിളിക്കുന്നുണ്ട്. ചേച്ചിയുടെ കല്യാണം, ചേച്ചിയുടെ ഡിവോഴ്‌സ്, ചേച്ചിയുടെ കൊച്ച് ഇത്തരം കാര്യമാണെങ്കിലും ഞാന്‍ ചേച്ചിയുടെ ഒപ്പം ഒരു പ്രൊട്ടക്റ്റീവ് ലയര്‍ ആയിട്ട് എപ്പോഴും നിന്നതുകൊണ്ട് ഇവളെ ഇവിടെ നിന്നും മാറ്റിയാല്‍ തന്നെ എല്ലാം സെറ്റ് ആകും എന്ന് തരത്തിലുള്ള ഒരുപാട് കമന്‍സ് ഞാന്‍ വായിക്കാറുണ്ട്. വളരെ തുടക്കകാലം മുതല്‍ തന്നെ നിങ്ങള്‍ പറയുന്നതുപോലെ തുണിയും മണിയും ഇല്ലാത്ത ആളുകള്‍ ഒന്നുമല്ലായിരുന്നു ഞങ്ങള്‍.’

‘എന്റെ അച്ഛന് നല്ലൊരു ജോലിയുണ്ടായിരുന്നു. അച്ഛന്‍ ആശ്രമത്തിലെ നല്ലൊരു ഫ്‌ളൂട്ടിസ്റ്റും ആയിരുന്നു. അമ്മയുടെ കൂടെ ഒരുപാട് ഫോറിന്‍ യാത്രകള്‍ ചെയ്തിട്ടുണ്ട്. സ്വാമിമാരുടെ കൂടെ യാത്ര ചെയ്തിട്ടുണ്ട്. അച്ഛന്‍ മൗറീഷ്യസില്‍ ആയിരുന്നു കുറേക്കാലം. ഞങ്ങള്‍ ഒരു ആവറേജ് മെഡല്‍ ക്ലാസ് ഫാമിലി ആയിരുന്നു. പക്ഷേ നമുക്ക് ഈ പറഞ്ഞതുപോലെ പെര്‍ഫോമന്‍സ് ഓറിയന്റഡ് ആയിട്ടുള്ള കോസ്റ്റ്യൂംസ് ഒന്നുമില്ലായിരുന്നു.’

‘അതുകൊണ്ടാണ് ചേച്ചിക്ക് ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഡ്രസ്സിന് മാര്‍ക്ക് കുറഞ്ഞത്. ഇങ്ങനത്തെ ഒരു പ്രശ്‌നം വന്നപ്പോഴാണ് സുരേഷ് ഗോപി അങ്കിള്‍ ഏഷ്യാനെറ്റിനെ കോണ്‍ടാക്ട് ചെയ്തിട്ട് ഇനി അങ്ങോട്ട് അമ്മുവിന് ഡ്രസ്സിന്റെ കാര്യത്തില്‍ ഒരു കുറവ് വരരുത് എന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ ചെയ്തത്. ഈ കഥയാണ് പലരും തുണിയും മണിയും ഇല്ലാത്തവര്‍ ആയിരുന്നു എന്നൊക്കെ പറയുന്നത്. അങ്ങനെ അല്ല, എന്റെ അച്ഛന്‍ വളരെ കഷ്ടപ്പെട്ട് സംഗീതവും അച്ഛന്റെ പ്രൊഫഷനും വെച്ച് ഞങ്ങളെ കഷ്ടപ്പെട്ട് വളര്‍ത്തി. ഞങ്ങള്‍ രണ്ടുപേരും സിബിഎസ്ഇ സ്‌കൂളില്‍ ആണ് പത്തുവരെ പഠിച്ചത്. വളരെ നന്നായി വിദ്യാഭ്യാസം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്.’ അഭിരാമി സുരേഷ് പറഞ്ഞു.