തുംഗാ നദിക്കരയിലെ ശൃംഗേരി എന്ന സ്ഥലത്തിനു ഒരു മലയാള ബന്ധം കൂടിയുണ്ട്. കാലടിയിൽ ജനിച്ച ആദിശങ്കരാചാര്യർ ഇന്ത്യയുടെ നാല് ദിക്കുകളിലായി സ്ഥാപിച്ച മഠങ്ങളിൽ ആദ്യത്തേതും തെക്കേയറ്റത്തുള്ളതുമാണ് ശൃംഗേരി ശാരദാപീഠം.
തുംഗാ നദി താഴേക്കൊഴുകി കുഡാലി ശൃംഗേരിയിൽ വച്ച് ഭദ്ര നദിയുമായി ഒരുമിച്ച ശേഷമാണ് തുംഗഭദ്രയായൊഴുകുന്നത്. തുംഗഭദ്ര തീരത്തുള്ള കുഡാലി ശൃംഗേരിയിൽ ഉള്ള മഠവും ആദി ശങ്കരാചാര്യൻ സ്ഥാപിച്ചതാണെന്ന് ചില കഥകൾ ഉണ്ട്. കുഡാലി ശൃംഗേരിയും ശൃംഗേരിയും ഇരട്ടകളാണെന്ന് പറയാം. ആദി ശങ്കരാചാര്യർ സ്ഥാപിച്ച മഠം തങ്ങളുടേതാണെന്ന് ഇരുവരും പറയുന്നുണ്ട്.
മഠത്തിന്റെ തലവൻ സാധാരണയായി വേദങ്ങൾ പഠിച്ചിട്ടുള്ള ഒരു ബ്രഹ്മചാരിയായിരിക്കും. കാലാകാലങ്ങളിൽ നിലവിലുള്ള തലവൻ യോഗ്യനായ ഒരു ശിഷ്യനെ പിന്തുടർച്ചയായി തീരുമാനിച്ച് സന്യാസത്തിലേക്ക് കൊണ്ടുവരും. ശ്രീ ഭാരതി തീർത്ഥ സ്വാമികൾ ആണ് മഠത്തിന്റെ നിലവിൽ ഉള്ള തലവൻ.
ശാരദാപീഠവും ചുറ്റിനും ക്ഷേത്രങ്ങളുമുണ്ട് കാണാൻ. ആമുഖമായി നിൽക്കുന്ന പടിപ്പുര കണ്ടാൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ പ്രവേശനകവാടം ഓർമ്മിപ്പിക്കും. പരിസരത്ത് രണ്ട് ആനകളെ നിർത്തിയിട്ടുണ്ട്.പകൽപ്പൂജയുടെ ചിട്ടവട്ടങ്ങളിലാണ് ശാരദാ പീഠത്തിന് ചുറ്റുമുള്ള ക്ഷേത്രങ്ങളിൽ ആണ്. .പഴമയുടെ സൗന്ദര്യം നിലനിർത്തി തലയെടുപ്പോടെ നദീ തീരത്ത് ശാരദാപീഠം നിൽക്കുന്നുണ്ട്. അതിഭയങ്കരമായ കൊത്തുപണികളോന്നും ഇല്ല പക്ഷേ ഹൈന്ദവതയുടെ ഉന്മത്തത കാണാൻ കഴിയും. മന്ത്രജപങ്ങളുമായി നടന്ന് നീങ്ങുന്നവർ പ്രധാനമായും പീഠത്തിന് പുറത്തുള്ള ക്ഷേത്രങ്ങളിലെ പൂജയ്ക്കും പ്രാർത്ഥനയ്ക്കുമാണ് കൂടുതൽ സമയവും മാറ്റിവയ്ക്കുന്നത്. . കടും മധുരം നിറച്ച മൈസൂർ പാക്ക് പോലൊന്ന് ആണ് ഇവിടുത്തെ നേർച്ച.ശ്രൃംഗേരി മഠാധിപതിയെ കാണാൻ കഴിയുന്നതും ദർശനം കിട്ടുന്നതും മഹാഭാഗ്യമായാണ് ഭക്തർ കരുതുന്നത്.
Story Highlights ; shringeri travel