ചേരുവകൾ
ചെറുപയർ – 1 cup
തക്കാളി – 1 no
സവാള – 1 no
മഞ്ഞൾ പൊടി – 1/2 teaspoon
മുളക് പൊടി – 1 teaspoon
വെള്ളം – 2 cups
പച്ചമുളക് – 3 no
വറുത്ത മുളക് – 2
വെളിച്ചെണ്ണ – 2 tablespoons
ജീരകം – 1/2 teaspoon
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി കുതിർത്ത് വെച്ച ചെറുപയർ, ഒരു തക്കാളി, ഒരു ചെറിയ കഷണം സവാള ചെറുതായി അരിഞ്ഞെടുത്തത്, കടുക്, ജീരകം, കറിവേപ്പില, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കറിയിലേക്ക് ആവശ്യമായ ചെറുപയറും, ഉപ്പും ഒരു തക്കാളി മുറിച്ചതും മഞ്ഞൾപ്പൊടിയും കൂടി കുക്കറിലിട്ട് അഞ്ച് വിസിൽ വരുന്നത് വരെ അടിപ്പിച്ച് എടുക്കുക. വിസിൽ പോയി കഴിയുമ്പോൾ കുക്കർ തുറന്ന് ചെറുപയർ ഒരു തവി ഉപയോഗിച്ച് നല്ലതുപോലെ ഉടച്ച് പേസ്റ്റ് രൂപത്തിൽ ആക്കി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും ജീരകവും ഇട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പിലയും സവാളയും ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. ഈയൊരു സമയത്ത് തന്നെ കറിയുടെ എരുവിന് ആവശ്യമായ മുളകുപൊടി കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച ചെറുപയറിന്റെ കൂട്ടുകൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ കറിയിലേക്ക് ആവശ്യമായ വെള്ളം കൂടി ഒഴിച്ചു കൊടുത്ത് നന്നായി തിളപ്പിക്കാവുന്നതാണ്.