തെക്കുകിഴക്കൻ ഏഷ്യയിലെ ഇടതൂർന്ന വനങ്ങളിലും തായ്‌ലൻഡിലെ ഉഷ്ണമേഖലാ കാടുകളിലും ഇന്ത്യയിലെ ഉപ ഉഷ്ണമേഖലാ വനപ്രദേശങ്ങളിലുമെല്ലാം കാണുന്ന ഒരു പക്ഷി പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. നാടോടിക്കഥകളിൽ കേട്ടിട്ടുള്ള ഡ്രാഗണിനെ ഓർമ്മപ്പെടുത്തുന്ന രൂപമുള്ള കുഞ്ഞ് പക്ഷി. ഗ്രേറ്റ് ഈയർഡ് നൈറ്റ്ജാർ (ലിൻകോർണിസ് മാക്രോട്ടിസ്) എന്ന് പക്ഷിയാണ് പ്രകൃതി സ്നേഹികളെയും പക്ഷി പ്രേമികളെയും ഒരുപോലെ ആകർഷിക്കുന്നത്.രൂപം കൊണ്ട് മാത്രമല്ല, വിചിത്രമായ പെരുമാറ്റം കൊണ്ടുമാണ് ഈയർഡ് നൈറ്റ്ജാർ ആശ്ചര്യപ്പെടുത്തുന്നത്. പക്ഷിയുടെ രാത്രികാല ശീലങ്ങളിൽ നിന്നാണ് ‘നൈറ്റ്ജാർ’ എന്ന പേര് വന്നത്. ഈ പക്ഷികളുടെ സവിശേഷതകൾ, സ്വഭാവം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം.
ഇയർഡ് നൈറ്റ്‌ജാർ ഏറ്റവും ആകർഷകമായ ജീവികളിൽ ഒന്നാണ്. ഡ്രാഗണുമായി അതിന് സാമ്യമുണ്ട്. മുന്നിലേക്ക് അഭിമുഖമായ വലിയ കണ്ണുകളും വലിയ തലയും. അതിന്റെ തൂവലുകൽ തവിട്ട്, കറുപ്പ്, ചാരനിറങ്ങൾ കലർന്നതാണ് . കൂടാതെ, പക്ഷിക്ക് നീളമുള്ളതും കൂർത്തതുമായ ചിറകുകൾ ഉണ്ട്. അതിന്റെ തലയ്‌ക്ക് ചുറ്റുമുള്ള തൂവലുകൾ കൂടിച്ചേർന്നാൽ, “ചെവികൾ” പോലെ തോന്നും.ഈ പക്ഷികൾ ഇടതൂർന്ന വനങ്ങളിലും വനപ്രദേശങ്ങളിലും കണ്ടൽക്കാടുകളിലും വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. രാത്രികാല സഞ്ചാരികളായതിനാൽ, സന്ധ്യാസമയത്തോ നേരം പുലരുമ്പോഴോ മാത്രമെ ഇവയെ കാണാൻ കഴിയാറുള്ളൂ. സാധാരണയായി ചെറിയ പ്രാണികളാണ് ഈ പക്ഷിയുടെ ഭക്ഷണം. മരങ്ങളിൽ ശരിക്കും ഉയരത്തിൽ കൂടുകൾ ഉണ്ടാക്കുന്നതിനുപകരം, അവ സാധാരണയായി നിലത്തോ താഴ്ന്ന ശാഖകളിലോ വസിക്കുന്നു.
പാറ്റകൾ, വണ്ടുകൾ, മറ്റ് രാത്രികാല പ്രാണികൾ എന്നിവയെ ഭക്ഷിക്കുന്നു. അവയ്‌ക്ക് വലിയ, വിടവുള്ള വായകളുണ്ട്. അതുകൊണ്ട് ഇരയെ പറന്നുകൊണ്ടുതന്നെ വിഴുങ്ങാൻ പക്ഷിക്ക് കഴിയുന്നു. ചടുലമായ ശരീരമായതിനാൽ നൈറ്റ്‌ജാറിന് ഇരയെ എളുപ്പത്തിൽ പിടിക്കാൻ കഴിയും.നിശ്ശബ്ദമായ പറക്കലിന് പേരുകേട്ടതാണ് നൈറ്റ്ജാറുകൾ. അവയുടെ തൂവലുകളുടെ ഘടന കാരണം ചിറകടി ശബ്ദം കേൾക്കുകയില്ല. മറ്റൊരു കൗതുകം എന്തെന്നാൽ, മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി, ഗ്രേറ്റ് ഈയർഡ് നൈറ്റ്ജാർ ഒരു കൂടുണ്ടാക്കുന്നതിന് പകരം നേരിട്ട് തറയിൽ മുട്ടയിടുന്നു. രണ്ട് മാതാപിതാക്കളും മാറിമാറി മുട്ട വിരിയിക്കുകയും അത് വിരിഞ്ഞതിന് ശേഷം കുഞ്ഞിന് ഭക്ഷണം നൽകുകയും ചെയ്യുന്നു.
STORY HIGHLLIGHTS: who is Great eared nightjar