മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സാധിക വേണുഗോപാല്‍. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ആണ് പ്രേക്ഷകര്‍ക്ക് ഏറെ പരിചയം. കുക്കിംഗ് പരിപാടികളിലൂടെയും സ്റ്റാര്‍ മാജികിലൂടെയും എല്ലാം താരം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ തനിക്ക് ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സാധിക വേണുഗോപാല്‍.
‘ദുബൈയിലൊക്കെ കുറേ മസാജിംഗ് സെന്ററുകളുടെ കവര്‍ തന്നെ എന്റെ ഫോട്ടോകളാണ്. അത് എടുത്ത് അവിടെ നിന്ന് ആളുകള്‍ എനിക്ക് അയച്ച് തരാറുണ്ട്. അവിടെ പോയാല്‍ കാണാന്‍ പറ്റുമോ എന്നൊക്കെ ചിലര്‍ ചോദിക്കാറുമുണ്ട്. പോയി നോക്കാന്‍ ഞാനും മറുപടിയായി പറയും നമ്മള് കാണില്ലെന്നുള്ള വിശ്വാസത്തിലാകും ഫോട്ടോകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. നമ്മള് മലയാളീസ് ഇല്ലാത്ത നാടില്ലല്ലോ.’
‘ആരെങ്കിലും എവിടെ നിന്നെങ്കിലും കാണുമ്പോള്‍ ഫോട്ടോ എടുത്ത് അയച്ച് തരും. മോശമായിട്ടുള്ള ക്യാപ്ഷനും തമ്പ് നെയിലിനും വേണ്ടി എന്റെ ഫോട്ടോകള്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ ആദ്യം വിഷമം എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ തോന്നുമായിരുന്നു. ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നാറില്ല. കാരണം അവരുടെ വീട്ടിലേക്ക് അരി വാങ്ങിക്കാന്‍ ഞാന്‍ ഒരു കാരണമായിയെന്ന് വിശ്വസിക്കും. ഇപ്പോള്‍ ഞാന്‍ ഒന്നിനോടും റിയാക്ട് ചെയ്യാന്‍ പോകാറില്ല’, സാധിക പറഞ്ഞു.