Crime

പ​തി​നേ​ഴ് പ​വ​ൻ ക​വ​ർ​ന്നു; ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് താ​രം അ​റ​സ്റ്റി​ൽ

കൊ​ല്ലം: പ​തി​നേ​ഴ് പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് താ​രം അ​റ​സ്റ്റി​ൽ. ചി​ത​റ​യി​ൽ ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ ഇ​ൻ​സ്റ്റ​ഗ്രാം താ​രം കൂ​ടി​യാ​യ ഭ​ജ​ന​മ​ഠം സ്വ​ദേ​ശി മു​ബീ​ന​യാ​ണ് പി​ടി​യി​ലാ​യ​ത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്തംബറിൽ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവ കാണാതായിരുന്നു. എന്നാൽ സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു.

തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് മനസിലായി. ദൃശ്യങ്ങളെല്ലാം ശേഖരിച്ച ശേഷം ഒക്ടോബര്‍ 12ന് മുനീറ ചിതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷണത്തിൽ മുബീനയെ സംശയിക്കുന്നതായും മുനീറ പൊലീസിനോട് പറഞ്ഞിരുന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ചി​ത​റ പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ മു​ബീ​ന​യു​ടെ സു​ഹൃ​ത്ത് അ​മാ​നി​യും സ​മാ​ന​മാ​യ മ​റ്റൊ​രു മോ​ഷ​ണ പ​രാ​തി ചി​ത​റ സ്റ്റേ​ഷ​നി​ൽ ത​ന്നെ ന​ൽ​കി​യി​രു​ന്നു. ആ ​പ​രാ​തി​യി​ലും മു​ബീ​ന​യെ സം​ശ​യി​ക്കു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ബീ​ന​ക്കെ​തി​രെ പു​തി​യ ഒ​രു പ​രാ​തി ഭ​ർ​തൃ സ​ഹോ​ദ​രി ന​ൽ​കിയത്.