Recipe

ഇന്ത്യന്‍ കോഫി ഹൗസിലെ ബീറ്റ്‌റൂട്ട് മസാല ദോശ കഴിച്ചിട്ടുണ്ടോ? തയ്യാറാക്കാം വളരെ എളുപ്പത്തില്‍

മസാല ദോശ എന്നും പ്രിയപ്പെട്ട വിഭവമാണ് പലര്‍ക്കും. എന്നാല്‍ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും കിട്ടുന്ന ബീറ്റ്‌റൂട്ട് മസാല ദോശയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇനി കടകളില്‍ നിന്നും കഴിക്കേണ്ട. വീട്ടില്‍ തന്നെ ഇന്ത്യന്‍ കോഫി ഹൗസ് സ്‌റ്റൈല്‍ മസാല ദോശ നമുക്ക് തയ്യാറാക്കി എടുക്കാം.

ആവശ്യമായ ചേരുവകള്‍

  • ക്യാരറ്റ്
  • ഉരുളക്കിഴങ്ങ്
  • ബീറ്റ്‌റൂട്ട്
  • മഞ്ഞള്‍പ്പൊടി
  • ഉപ്പ്
  • എണ്ണ
  • കടുക്ക്
  • പൊട്ടുകടല
  • ഇഞ്ചി
  • സവാള
  • പച്ച മുളക്
  • മുളകുപൊടി
  • മല്ലിപ്പൊടി
  • കടുക്

തയ്യാറാക്കുന്ന വിധം

ഇതിനായി ക്യാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട് എന്നിവ ചെറിയ കഷ്ണങ്ങളായ അരിഞ്ഞ് പ്രഷര്‍കുക്കറില്‍ ഇട്ട് കുറച്ച് മഞ്ഞള്‍പ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് ഒരു മൂന്ന് വിസില്‍ അടിച്ചു ഒന്ന് വേവിച്ചെടുക്കാം. ഈ സമയം കൊണ്ട് ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് ശേഷം കടുക്ക്, പൊട്ടുകടല, ഇഞ്ചി, സവാള ചെറുതായി അരിഞ്ഞത്, പച്ച മുളക് എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റാം. ഇനി ഇതിലേക്ക് ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, എന്നിവ ചേര്‍ത്ത് എടുക്കാം. ശേഷം നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികളും ഇതിലേക്ക് ചേര്‍ത്തുകൊടുത്ത് കുറച്ചു ഗരം മസാല കൂടി ഇട്ടുകൊടുത്ത് നല്ലപോലെ ഇളക്കുക.

മസാല ദോശയ്്ക്ക് ആവശ്യമായ മസാല തയ്യാറായിക്കഴിഞ്ഞു. ഇനി ഒരു ദോശക്കലിലേക്ക് നല്ലപോലെ പരത്തി ഒരു ദോശ ചുട്ട ശേഷം അതിന്റെ് നടുക്ക് ഭാഗത്ത് ഈ മസാല വെച്ച് പൊതിഞ്ഞെടുക്കുക. രുചികരമായ മസാല ദോശ തയ്യാര്‍.