India

‘തന്റെ സുഹൃത്ത് പുതിയ പാത തുറന്ന് പുതുയാത്ര ആരംഭിച്ചിരിക്കുകയാണ്, ശുഭകരമാകട്ടെ’; വിജയ്ക്ക് ആശംസകളുമായി സൂര്യ

ചെന്നൈ: വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി തമിഴ് സൂപ്പര്‍ താരം സൂര്യ. പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിജയ്ക്കും പാർട്ടിക്കും ആശംസ നേർന്നത്.

പേരു പറയാതെയായിരുന്നു ആശംസ. കോളേജിലെ തന്റെ സുഹൃത്ത് പുതിയ പാത തുറന്ന് പുതുയാത്ര ആരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ യാത്ര ശുഭകരമാകട്ടെയെന്നാണ് സൂര്യ പറഞ്ഞത്. വിജയും സൂര്യയും ചെന്നൈ ലയോള കോളേജില്‍ പഠിച്ചവരാണ്.

വിജയിടെ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിക്രവണ്ടിയില്‍ ജനസാഗരങ്ങളെ സാക്ഷിയാക്കിയാണ് നടന്നത്. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവക്കായി പാർട്ടി പ്രവർത്തിക്കും. ജാതി, മതം, ജനന സ്ഥലം എന്നിവക്ക് അതീതമായി സമത്വം നടപ്പാക്കാൻ ലക്ഷ്യമിടുമെന്നും നാടിന്‍റെ നന്മക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും നേതാക്കളും പ്രവർത്തകരും ദൃഢപ്രതിജ്ഞ ചെയ്തു.