എല്ലാദിവസവും ഒരേപോലെയുള്ള ദോശ കഴിച്ച് മടുത്തവരാണോ നിങ്ങള്‍? എങ്കില്‍ ഒരു വെറൈറ്റി ദോശ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ദോശ വിഭവമാണ് മുട്ട ദോശ. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- മുട്ട
- സവാള
- പച്ചമുളക്
- കറിവേപ്പില
- തക്കാളി
- ഉപ്പ്
- മുളകുപൊടി
- ദോശമാവ്
തയ്യാറാക്കുന്ന വിധം
മുട്ട ദോശ തയ്യാറാക്കുന്നതിനായി മുട്ട, കുറച്ച് സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില, തക്കാളി, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് മിക്‌സ് ചെയ്‌തെടുക്കാം. ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് ദോശ മാവ് ഒഴിച്ച് ഒന്ന് നല്ലപോലെ പരത്തി എടുക്കുക.
ഇനി ഇതിന്റെ മുകളിലേക്ക് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടയുടെ മിശ്രിതം ഒഴിച്ച് ആ ദോശയുടെ എല്ലാ ഭാഗത്തും എത്തുന്ന തരത്തില്‍ ഒന്ന് സ്പൂണ്‍ കൊണ്ട് പരത്തി കൊടുക്കാം. ഒരു ഭാഗം വെന്ത് വരുമ്പോഴേക്കും ദോശ മറിച്ചിട്ട് കൊടുക്കുക. ആ വശം കൂടി ഒന്ന് വെന്ത് വരുമ്പോഴേക്കും നമുക്ക് പ്ലേറ്റിലേക്ക് മാറ്റാം. വളരെ രുചികരമായ മുട്ട ദോശ തയ്യാര്‍.