മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കടയില്‍ നിന്ന് ലഭിക്കുന്ന അതേ രുചിയില്‍ മാംഗോ ഐസ്ക്രീം വീട്ടില്‍ തന്നെ തയ്യാറാക്കാം.
ചേരുവകൾ
- മധുരമുള്ള മാങ്ങ തൊലിമാറ്റി ചെറുതായി മുറിച്ചത്- രണ്ട് കപ്പ്
- ഫുള്‍ഫാറ്റ് മില്‍ക്- രണ്ടര കപ്പ്
- കണ്ടന്‍സ്ഡ് മില്‍ക്ക്- രണ്ട് കപ്പ്
- പഞ്ചസാര- രണ്ടു ടേബിള്‍ സ്പൂണ്‍
- നാരങ്ങാനീര്- 100 മില്ലി
തയ്യാറാക്കുന്ന വിധം
മാമ്പഴവും പഞ്ചസാരയും കൂടി അടിച്ചെടുക്കുക. ഇതിലേയ്ക്ക് ഫുള്‍ ഫാറ്റ് മില്‍ക്കും, കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് വീണ്ടും അടിക്കുക. ഇതിലേയ്ക്ക് നാരങ്ങാ നീര് ചേര്‍ത്ത് അടിച്ച് ക്ലിംഗ് ഫിലിംകൊണ്ട് മൂടി ഫ്രീസറില്‍ വയ്ക്കുക. ഫ്രീസാകുമ്പോള്‍ എടുത്ത് പൊട്ടിച്ച് മിക്സിയില്‍ ഒന്നുകൂടി അടിച്ച ശേഷം വീണ്ടും ഫ്രീസറില്‍ വെച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം.
STORY HIGHLIGHT: mango ice cream