Kerala

ദീപാവലി യാത്രകൾക്ക് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസ്; പ്രത്യേക സർവീസുമായി കർണാടക ആർടിസി | diwali-rush-karnataka-rtc-

കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കർണാടക ആർടിസി ബസുകൾ സർവീസ് നടത്തുക

ബം​ഗളൂരു: ദീപാവലി യാത്രാത്തിരക്ക് പരി​ഹരിക്കാൻ കേരളത്തിലേക്കുൾപ്പെടെ കർണാടക ആർടിസിയുടെ പ്രത്യേക ബസ് സർവീസുകൾ. ഈ മാസം 31 മുതൽ നവംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ. 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സർവീസ് നടത്തുക.

കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കർണാടക ആർടിസി ബസുകൾ സർവീസ് നടത്തുക. ശാന്തിന​ഗർ ഡിപ്പോയിൽ നിന്നാണ് കേരളത്തിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കുക.

സീറ്റ് റിസർവേഷനു കൂടുതൽ സൗകര്യമൊരുക്കും. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവീസുണ്ട്.

content highlight: diwali-rush-karnataka-rtc-with-special-service-including-to-kerala

Latest News