Kerala

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു

ഉച്ചതിരിഞ്ഞായിരുന്നു അപകടം. 20 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സിന്‍റെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു.

കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ന​ഗരമധ്യത്തിൽ അപകടത്തിൽ പെട്ടത്. ഉച്ചതിരിഞ്ഞായിരുന്നു അപകടം. 20 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സിന്‍റെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ പുറത്തിറങ്ങുകയായിരുന്നു.