ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും സാധിക്കാതെ പോകുന്ന ഒരു കാര്യമാണ് സ്വന്തം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും നൽകാൻ വരിക എന്നത് ഒരു അമ്മ എത്രത്തോളം ആ ഒരു കാര്യത്തിൽ വേദന അനുഭവിക്കുന്നുണ്ടാവും. പ്രസവം കഴിഞ്ഞ് ആറുമാസം കഴിയുന്നതോടെ ജോലിചെയ്യുന്ന ഒരു സ്ത്രീയുടെ അവധിക്കാലം അവസാനിക്കുകയാണ് പിന്നീട് പൊന്നോമനയെ ഒറ്റയ്ക്കാക്കി ജോലിക്ക് പോകാൻ അവൾ നിർബന്ധിത ആവുന്നു. മുലപ്പാൽ പിഴിഞ്ഞ് സൂക്ഷിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം
- പിഴിഞ്ഞെടുത്ത മുലപ്പാൽ നല്ല വൃത്തിയുള്ളതും ഫുഡ് ഗ്രേഡ് നിലവാരമുള്ളതുമായ പാത്രങ്ങളിലോ മുലപ്പാൽ സൂക്ഷിക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്റ്റോറേജ് ബാഗിലോ സൂക്ഷിച്ചു വയ്ക്കണം
- ഡിസ്പോസിബിൾ ബോട്ടിലുകൾ മറ്റ് പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവയിൽ ഒരിക്കലും മുലപ്പാൽ സൂക്ഷിച്ചുവെക്കാൻ പാടുള്ളതല്ല
- മുലപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ കൃത്യമായ രീതിയിലുള്ള ഡേറ്റും സമയവും രേഖപ്പെടുത്തുന്നത് വളരെ നല്ലതാണ് ഇത് പാലിന്റെ എക്സ്പയറി ഡേറ്റ് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും
- പിഴിഞ്ഞെടുത്ത മുലപ്പാൽ റൂം ടെമ്പറേച്ചറിൽ 25 ഡിഗ്രി സെൽഷ്യസിൽ നാലു മണിക്കൂർ വരെയാണ് സൂക്ഷിക്കേണ്ടത്
- മുലപ്പാൽ സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണ് എങ്കിൽ നാല് ഡിഗ്രി സെൽഷ്യസിൽ നാല് ദിവസം വരെ കേടു വരാതെ സൂക്ഷിക്കാം
- മുലപ്പാൽ സൂക്ഷിക്കുന്നത് ഫ്രീസറിൽ ആണ് എങ്കിൽ ആറുമാസം മുതൽ 12 മാസം വരെ മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ കേടു വരാതെ സൂക്ഷിക്കാവുന്നതാണ്
- ഫ്രിഡ്ജിൽ വെച്ച പാൽ കുഞ്ഞുകുടിക്കാതെ ബാക്കി വെച്ചിട്ടുണ്ടെങ്കിൽ ഫ്രിഡ്ജിൽ 24 മണിക്കൂറിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്
- കുഞ്ഞു കുടിക്കാതെ ബോട്ടിൽ തന്നെ ഉണ്ടാക്കിയിരിക്കുന്ന പാൽ ഉടനെ തന്നെ ഉപയോഗിച്ച് തീർക്കുവാൻ ശ്രദ്ധിക്കണം
- ഫ്രീസറിൽ വെച്ച പാൽ ഉപയോഗത്തിന് ശേഷം വീണ്ടും ഫ്രീസറിൽ വച്ച് ഫ്രീസ് ചെയ്ത് ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല
Story Highlights ; breast milk store instructions