ഒട്ടുമിക്ക മാതാപിതാക്കളും ചെയ്യുന്ന ഒരു വലിയ തെറ്റാണ് കുട്ടികളെ ശരിയായ രീതിയിൽ ശ്രദ്ധിക്കാതിരിക്കുക എന്നത്. പലപ്പോഴും എല്ലാ കാര്യങ്ങൾക്കും കുട്ടികളെ വഴക്ക് പറയുന്ന മാതാപിതാക്കളെ നമുക്ക് കാണാൻ സാധിക്കും എന്നാൽ കുട്ടികളെ വഴക്കു പറയുന്നതിനോടൊപ്പം അവരുടെ രീതികളെ കൂടി മനസ്സിലാക്കാൻ മാതാപിതാക്കൾ തീരുമാനിക്കണം മാതാപിതാക്കൾ ഒരിക്കലും കുട്ടികളോട് ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്
- ഓരോ കുട്ടിയും വ്യത്യസ്തരാണ് എന്ന് മനസ്സിലാക്കി വേണം മാതാപിതാക്കൾ ഇടപെടാൻ ഒരിക്കലും മറ്റു കുട്ടികളുമായോ അവരുടെ സമപ്രായക്കാരുമായോ കുട്ടികളെ താരതമ്യപ്പെടുത്താൻ പാടില്ല
- കുട്ടികളെ അമിതമായി സംരക്ഷിക്കുകയും പിടിച്ചു വയ്ക്കുകയോ ചെയ്യരുത് അവർക്ക് അവരുടേതായ സ്വാതന്ത്ര്യം നൽകണം അവർക്ക് അവരുടേതായ അനുഭവങ്ങളിലൂടെ പാഠങ്ങൾ ഉൾക്കൊള്ളാനുള്ള അവസരം നൽകണം
- കുട്ടികളുടെ വികാരങ്ങളെയും അറിവുകളെയും ഒരിക്കലും കുറച്ചു കാണാൻ ശ്രമിക്കരുത് അവരെ മനസ്സിലാക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും ആണ് നല്ല മാതാപിതാക്കൾ നൽകേണ്ടത്
- ആവശ്യമില്ലാതെ വിമർശിക്കുക കളിയാക്കുക തുടങ്ങിയവ കുട്ടികളിൽ നിന്നും ഒഴിവാക്കേണ്ട കാര്യങ്ങളാണ്
- കുട്ടികൾ തെറ്റ് കാണിക്കുന്ന സമയത്ത് ചെറിയ ശിക്ഷകൾ നൽകുകയും തെറ്റ് തിരുത്തി കൊടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്
- സ്കൂളിൽ പോകുന്ന കുട്ടികളാണ് എങ്കിലും വീട്ടിലിരിക്കുന്ന കുട്ടികളാണ് എങ്കിലും ദിവസവും ഒരു മണിക്കൂർ സമയമെങ്കിലും നമ്മുടെ കുട്ടികൾക്ക് വേണ്ടി മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്
story highlight; parenting tips