കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അവർ വളരെ പെട്ടെന്ന് വിയർക്കുന്നത് കാണാറുണ്ട്. ഒട്ടുമിക്ക കുഞ്ഞുങ്ങളും പെട്ടെന്ന് വിയർക്കുന്നവരാണ് പല മാതാപിതാക്കളും ഇത് കണ്ട് ഭയപ്പെടാറുണ്ട് എന്നാൽ നമുക്ക് എല്ലാവർക്കും അറിയാം കുഞ്ഞുങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരത്തിൽ അമിതമായ രീതിയിൽ വിയർക്കുന്നത് കൂടുതൽ കുട്ടികളുടെയും തലമുടി ആയിരിക്കും വിയർക്കുന്നത്. ഇത് മാതാപിതാക്കൾ ഭയകേതായ ഒരു കാര്യങ്ങളും ഇല്ല. കുട്ടികളിൽ വിയർപ്പ് ഗ്രന്ഥി ഉത്പാദിക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരത്തിൽ വിയർപ്പ് അനുഭവിക്കുന്നത്
എന്നാൽ ഒരു പരിധിയിൽ കൂടുതൽ കുട്ടികളിൽ ഈ വിയർപ്പ് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങളുടെ തലവിയർക്കുന്നത് കാരണം കുട്ടികൾക്ക് അസുഖം ഉണ്ടാകും എന്ന് പറയുന്നവരും നിരവധിയാണ് എന്നാൽ അതും ഒരു തെറ്റായ ധാരണ മാത്രമാണ് കുട്ടികളിൽ അമിതമായ വിയർപ്പ് ഉണ്ടായാലും അതുമൂലം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല. അമിതമായി തലവിയർക്കുമ്പോൾ കുഞ്ഞുങ്ങളുടെ തല ഒരു കോട്ടൺ തുണി ഉപയോഗിച്ച് നന്നായി തുടച്ചു കൊടുക്കുകയാണ് വേണ്ടത്
കുട്ടികൾ പാല് കുടിക്കുമ്പോൾ കളിക്കുമ്പോൾ ഉറങ്ങുമ്പോൾ ഈ സമയങ്ങളിലൊക്കെയാണ് കൂടുതലായും വിയർക്കുന്നത്.അതും തലയായിരിക്കും ആ സമയത്ത് വിയർക്കുന്നത് കുട്ടികളിൽ ഇത്തരത്തിൽ വിയർപ്പ് അനുഭവപ്പെടുവാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് കുട്ടികളിൽ വിയർപ്പ് ഗ്രന്ഥി ആദ്യം വളർച്ച പ്രാപിക്കുന്നത് തലയിലാണ് എന്നതുകൊണ്ട് തന്നെയാണ്. അതുകൊണ്ടാണ് കുട്ടികളുടെ തല വിയർക്കുന്നത്. ഇത് പേടിക്കേണ്ട കാര്യമല്ല അപൂർവമായ ചില സന്ദർഭങ്ങളിൽ മാത്രമാണ് ഇത് അത്രത്തോളം ഭയക്കേണ്ട ഒരു അവസ്ഥയിലേക്ക് പോകുന്നത് ഒരു പരിധിയിൽ കൂടുതലായി കുട്ടികളുടെ തല വിയർക്കുന്നുണ്ട് എങ്കിൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.