മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ് ഇന്ത്യയുടെ മുഖ്യപരിശീലകന്റെ ചുമതല വഹിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നവംബറില്‍ ആരംഭിക്കുന്ന പരമ്പരയിലാണ് ഗൗതം ഗംഭീറിന് പകരക്കാരനായി ലക്ഷ്മണെത്തുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് പോകേണ്ടതിനാലാണ് ഗംഭീറിന് പകരം പരിശീലകനെ ബി.സി.സിഐ തീരുമാനിച്ചത്.
കഴിഞ്ഞ ജൂലൈയിൽ സിംബാബ്വേക്കെതിരായ പരമ്പരയിലാണ് ലക്ഷ്മൺ അവസാനമായി ഇന്ത്യൻ ടീമിന്റെ പരിശീലക റോളിലെത്തുന്നത്. നവംബർ എട്ടിനാണ് ദക്ഷിണാഫ്രികക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. ഓസീസുമായുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നവംബർ 22 ന് ആരംഭിക്കും.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തിന് പിറകേ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമില്‍ നിരവധി യുവതാരങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്.
ടീം: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷദീപ് സിങ്, വിജയകുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ