പാലോട് വിതുര പൊന്മുടി റൂട്ടിലാണ് ചിറ്റിപ്പാറ. തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്നും ഇവിടം അറിയപ്പെടുന്നു. കോടമഞ്ഞു പെയ്തിറങ്ങുന്ന വൈകുന്നേരങ്ങളിലെ സവിശേഷതകളിൽ ഒന്ന് കുളിർമയുള്ള കാറ്റാണ്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടമാകുന്ന ഒരു ടൂറിസം സ്പോട്ടാണ് പൊന്മുടിക്കടുത്തുള്ള ചിറ്റിപ്പാറ. പാലോട് വിതുര പൊന്മുടി റൂട്ടിലാണ് ചിറ്റിപ്പാറ ഉള്ളത്. തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്നും ഇവിടം അറിയപ്പെടുന്നു. പൊന്മുടി എല്ലാത്തരം വിനോദസഞ്ചാരികൾക്കും ഇഷ്ടമാകുന്ന ഇടം ആണെങ്കിൽ ചിറ്റിപ്പാറ അങ്ങനെയല്ല. സാഹസികതയ്ക്ക് ഒപ്പം തന്നെ അപകടങ്ങളും ധാരാളം ഒളിഞ്ഞിരിക്കുന്ന ഒരു ഇടം കൂടിയാണിത്.
ഏകദേശം 12 ഏക്കറോളം വരുന്ന വലിയൊരു കുന്നിൻ പുറമാണ് ചിറ്റിപ്പാറ. ട്രക്കിംഗ്, റോപ്പ് ക്ലൈമ്പിങ് ഒക്കെ ഇഷ്ടപ്പെടുന്നവർക്കാണ് ഈ സ്ഥലം കൂടുതലും ആസ്വദിക്കാനാവുക. തൊളിക്കോട് തമ്പുരാൻ പാറ ആയിരവല്ലി ക്ഷേത്രത്തിന് അടുത്താണ് ഈ സ്ഥലം ഉള്ളത്. അടിവാരത്ത് നിന്ന് പാറയിലേക്ക് ഏകദേശം 15 മുതൽ 20 മിനിറ്റോളം നടക്കേണ്ടി വരും. കുന്നിൻ മുകളിൽ നിന്ന് പാറ ഏതുനിമിഷവും അടർന്നുവീണേക്കാം എന്നൊരു തോന്നൽ ഉളവാക്കിയാണ് ചിറ്റിപ്പാറയുടെ നിൽപ്പ്. വൈകുന്നേരങ്ങളാണ് ഏറ്റവും മനോഹരമായ കാഴ്ച സമ്മാനിക്കുന്നത്.
കോടമഞ്ഞു പെയ്തിറങ്ങുന്ന വൈകുന്നേരങ്ങളിലെ സവിശേഷതകളിൽ ഒന്ന് കുളിർമയുള്ള കാറ്റാണ്. അധികമാരും അറിയപ്പെടാതെ പോകുന്ന ഒരു ടൂറിസം കേന്ദ്രം കൂടിയാണ് ഇത്. അതിനാൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വളരെ പരിമിതമാണ്. ഇക്കാര്യങ്ങൾ മനസ്സിൽ കരുതി വേണം ഇങ്ങോട്ടേക്ക് യാത്ര ചെയ്യാൻ. 2015-ൽ ഈ പാറയുടെ ഒരു ഭാഗം അടർന്നു വീണിരുന്നു. തിരുവനന്തപുരത്ത് നിന്ന് 27 കിലോമീറ്ററും നെടുമങ്ങാട് നിന്ന് 15 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.
STORY HIGHLLIGHTS : thiruvananthapuram-chittipara-adventure-tourism-spot-in-malayadi