ചേരുവകൾ
കടച്ചക്ക- ഒന്ന്
സവാള – ഒന്ന്
വെളുത്തുള്ളി – അഞ്ച്
നാളികേരം – അര കപ്പ്
പച്ചമുളക് – അഞ്ച്
ഇഞ്ചി – ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
കുരുമുളക് – പത്തെണ്ണം
കടുക് – അല്‍പം
ഉപ്പ് – പാകത്തിന്
വറ്റല്‍മുളക് – രണ്ടെണ്ണം
കറിവേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
കടച്ചക്ക തൊലി കളഞ്ഞ് കനം കുറച്ച് അരിഞ്ഞ് മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് എണ്ണയൊഴിച്ച് അതിലേക്ക് കടുക്, വറ്റൽ മുളക്, കറിവേപ്പില, കുരുമുളക് എന്നിവ പൊട്ടിച്ചെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക. ഇവയുടെ പച്ചമണം മാറി വന്നാൽ ഇതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വഴറ്റുക. അതിനുശേഷം അരിഞ്ഞു വെച്ചിരിക്കുന്ന കടച്ചക്ക ചേർത്ത് വഴറ്റുക. ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിക്കണം. ഒന്നു വെന്തു വന്നാൽ ഇതിലേക്ക് ചിരകി വച്ചിരിക്കുന്ന നാളികേരം ചേർക്കാം. ഇതിലെ വെള്ളം വറ്റി ഒന്ന് കുറുകിയാൽ അടുപ്പിൽനിന്ന് മാറ്റിവെക്കുക. രുചികരമായ കടച്ചക്കതോരൻ തയ്യാർ.