ചേരുവകൾ
കിഴങ്ങ് പുഴുങ്ങിയത് മൂന്നെണ്ണം
സവാള രണ്ടെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
മസാല അര ടീസ്പൂൺ
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
കടലമാവ് 250 ഗ്രാം
ഉപ്പ് പാകത്തിന്
എണ്ണ വറക്കുവാൻ ആവശ്യത്തിന്
കറിവേപ്പില രണ്ട് തണ്ട് വീതം
തയ്യാറാക്കുന്ന വിധം
രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മസാല എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റുക. ഇതിൽ കിഴങ്ങ് പുഴുങ്ങിയത് മല്ലിയില, കറിവേപ്പില അരിഞ്ഞത് ചേർക്കുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കുക കടലമാവ് അല്പം കട്ടിയായി രൂപത്തിൽ കുഴയ്ക്കുക. എണ്ണ ചൂടാക്കി ഓരോ ഉരുള കടലമാവ് മുക്കി എണ്ണയിൽ വറുത്തെടുക്കുക.