ചേരുവകൾ
പൊറോട്ട
മുട്ട
സവാള
തക്കാളി
പച്ചമുളക്
കറിവേപ്പില
ഇറച്ചി കറി
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
മൂന്ന് പൊറോട്ട നമുക്ക് ഇതുപോലെ ചെറിയ ചെറിയ കഷണങ്ങളാക്കിയിട്ട് കൊടുക്കാം നല്ലതുപോലെ ചെറിയ ചെറിയ കഷണങ്ങളാക്കിയിട്ട് കട്ട് ചെയ്തു വെക്കുക. പിന്നെ നമുക്ക് ഇതിലേക്ക് വേണ്ടത് രണ്ടു മുട്ടയാണ് മുട്ട നല്ലത് പോലെ ബീറ്റ് ചെയ്ത് എടുത്തിട്ട് മാറ്റിവെക്കാം. പിന്നെ നമുക്ക് കുറച്ച് ബീഫ് കറിയാണ് വേണ്ടത്. നിങ്ങളുടെ ഇഷ്ട്ടനുസരണം ബീഫ് കറിയോ ചിക്കെനോ ചേർക്കാം.ശേഷം ഒരു ഇരുമ്പു തവ എടുക്കാം, അതിലേക്ക് വെളിചെണ്ണ ഒഴിച്ച് സവാള, പച്ചമുളക്, തക്കാളി എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക, വാഴുന്നു വരുമ്പോൾ ചെറിയ കഷണങ്ങളാക്കി വെച്ചിരിക്കുന്ന പൊറോട്ട ചേർക്കുക, നന്നായി ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ബീഫ് കറി ചേർക്കുക, നന്നയി ചേർത്ത് ഇളക്കുക. അവസാനം മുട്ട അടിച്ചത് ചേർക്കുക. നല്ലപോലെ കൊത്തി കൊത്തി ഇളക്കുക. ശേഷം അടുപ്പിൽ നിന്ന് വാങ്ങി വെച്ച് ചൂടിയോടെ കഴിക്കാം.