മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടപ്പിൽ മഹാവികാസ് അഘാടി സഖ്യം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ശിവസേന-യുബിടി നേതാവ് ആനന്ദ് ദുബെ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മഹാവികാസ് അഘാടിയായിരിക്കും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ജനങ്ങൾ മഹാവികാസ് അഘാടിക്കൊപ്പമാണ്. തെരഞ്ഞെടുപ്പിൽ 170 ൽ അധികം സീറ്റുകളിൽ വീജയിച്ച് മഹാവികാസ് അഘാടി സഖ്യം അധികാരത്തിലെത്തും. സഖ്യത്തിലെ ബഹുഭൂരിപക്ഷം സീറ്റുകളിലും ധാരണയായി. ബാക്കിയുള്ള സീറ്റുകളിൽ വൈകാതെ ധാരണയിലെത്തും.’-ആനന്ദ് ദുബെ പറഞ്ഞു.
നവംബർ 20നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണൽ.