ചിക്കന്‍ ലോലിപോപ്പ് എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ മുട്ട കൊണ്ട് ലോലിപോപ്പ് തയ്യാറാക്കി നോക്കിയിട്ടുണ്ടോ. വളരെ രുചികരമായ ഒരു വിഭവമാണ്. വീട്ടിലുള്ള ചേരുവകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാന്‍ കഴിയും.
ആവശ്യമായ ചേരുവകള്‍
- മുട്ട
- സവാള
- പച്ചമുളക്
- ഉപ്പ്
- മുളകുപൊടി
- ഗരം മസാല
- കുരുമുളകുപൊടി
- അരിപ്പൊടി
- ബ്രഡ്ഡ്
- എണ്ണ
തയ്യാറാക്കുന്ന വിധം
ലോലിപോപ്പ് ഉണ്ടാക്കുന്നതിന് വേണ്ടി മുട്ട പുഴുങ്ങി എടുക്കുക. ശേഷം അതിനെ ഒന്ന് ഗ്രൈന്‍ഡ് ചെയ്‌തെടുക്കണം. ഇനി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു ചേര്‍ത്തു കൊടുക്കുക. ശേഷം ഉപ്പ്, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി, അരിപ്പൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് മിക്‌സ് ചെയ്‌തെടുക്കാം. ശേഷം കൈയില്‍ അല്‍പം എണ്ണ പുരട്ടിയശേഷം ഇതിനെ ബോള്‍ രൂപത്തില്‍ ഉരുട്ടിയെടുക്കുക.
ഇനി ഒരു മുട്ട ബൗളിലേക്ക് ബീറ്റ് ചെയ്‌തെടുക്കുക. അതിലേക്ക് ഉപ്പും കുരുമുളകും ഇട്ട് നല്ലപോലെ ഇളക്കണം. നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടബോള്‍ മുട്ടയുടെ മിശ്രിതത്തില്‍ മുക്കിയ ശേഷം ബ്രെഡിന്റെ പൊടിയില്‍ ഇട്ട് ഒന്ന് കവര്‍ ചെയ്‌തെടുക്കുക. ശേഷം ഇത് തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തു കോരിയെടുക്കാം. ഒരു സ്റ്റിക്ക് കൂടി വെച്ചുകഴിഞ്ഞാല്‍ മുട്ട കൊണ്ടുള്ള ലോലിപോപ്പ് തയ്യാറായിക്കഴിഞ്ഞു.