Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്​; 26 സംഭവങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; സിനിമ കോൺക്ലേവ് ഉടനെന്ന് സർക്കാർ

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന 26 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. സിനിമ കോൺക്ലേവ് ഉടൻ നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര സ്വഭാവമുള്ള 40 മൊഴികളുണ്ടെന്നും ഇതിൽ 26 എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി. നാ​ലു കേ​സി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാ​മു​ൾ​പ്പെ​ടെ 40 സം​ഭ​വ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി സ​ർ​ക്കാ​റി​നു​വേ​ണ്ടി അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു.

സിനിമ മേഖലയിലെ നിയമനിർമ്മാണത്തിനായി സാംസ്കാരിക വകുപ്പ് നിയമവകുപ്പിന്റെ സഹായം തേടിയതായി സർക്കാർ പറഞ്ഞു. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക നിയമമാണ് ആലോചനയിലുള്ളത്. പോഷ് ആക്ട് ബോധവൽക്കരണവും നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

18 കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളി​ല്ല. ഇ​ര​ക​ളു​ടെ മൊ​ഴി​ക​ളും റി​പ്പോ​ർ​ട്ടി​ലെ അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​ന്വേ​ഷ​ണം. എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ‌​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ് സി.​എ​സ്. സു​ധ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക ബെ​ഞ്ചാ​ണ്​ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്.

മലയാള സിനിമയെ ഉടച്ചുവാർക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന് മുന്നോടിയായാണ് സിനിമ കോൺക്ലേവ് നടത്താൻ ഒരുങ്ങുന്നത്. സിനിമ കോൺക്ലവിൽ 300 ഡെലീഗറ്റുകൾ പങ്കെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Latest News