റാഞ്ചി: ഝാർഖണ്ഡിൽ കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റ് മനാഷ് സിൻഹ ബി.ജെ.പിയിൽ ചേർന്നു. നിലവിലെ ബി.ജെ.പി സംസ്ഥാന വർക്കിങ് പ്രസിഡന്റ് രവീന്ദ്ര റായ്, ഝാർഖണ്ഡിന്റെ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ ചേർന്ന് സ്വീകരിച്ചു.
നവംബർ 13, 21 തീയതികളിൽ രണ്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണൽ.
അതേസമയം, ഝാർഖണ്ഡിൽ 43 സീറ്റിലേക്കാണ് ജെ.എം.എം അങ്കം കുറിക്കുന്നത്. പാർട്ടി സ്ഥാനാർഥിപ്പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞതവണ 43ൽ മത്സരിച്ച പാർട്ടി 30 സീറ്റ് നേടിയിരുന്നു. കോൺഗ്രസും ജെ.എം.എമ്മും ചേർന്ന് 70 സീറ്റിലും ഇൻഡ്യ സഖ്യത്തിലെ മറ്റു കക്ഷികളായ ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവ അവശേഷിച്ച 11 സീറ്റിലും മത്സരിക്കും.