പാർട്ടികളിൽ വിളമ്പാൻ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ പുഡ്ഡിങ് വിഭവം ഇനി ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം.
ചേരുവകൾ
- പൈനാപ്പിൾ മുറിച്ചത് – ഒന്നര കപ്പ്
- പഞ്ചസാര – കാൽകപ്പ്
- മിൽക്മെയ്ഡ് – കാൽകപ്പ്
- ചൈനാഗ്രാസ്- 7 ഗ്രാം
- പാൽ – 2 കപ്പ്
- വെള്ളം – അരക്കപ്പ്
- അണ്ടിപ്പരിപ്പ്, ചെറി – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
ചൈനാഗ്രാസ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. പൈനാപ്പിൾ പഞ്ചസാര ചേർത്ത് 5 മിനിറ്റ് വേവിച്ച് മാറ്റി വയ്ക്കുക.
ഒരു പാത്രത്തിൽ പാൽ, പഞ്ചസാര, മിൽക്മൈഡ് എന്നിവ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് ചൈനാഗ്രാസ് ഉരുക്കിയത് ചേർക്കുക. പുഡ്ഡിംഗ് ട്രേയിൽ വേവിച്ച പൈനാപ്പിൾ ഒരേപോലെ നിരത്തിവയ്ക്കുക .ഇതിന്റെ മുകളിലേക്കു പാൽ ചൈനാഗ്രാസ്സ് കൂട്ട് ഒഴിച്ചുകൊടുക്കുക. 4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക .ഇതിന്റെ മുകളിൽ വേവിച്ച പൈനാപ്പിൾ കഷണങ്ങളും ചെറിയും ബദാം കഷണങ്ങളും വിതറി വിളമ്പാം.
STORY HIGHLIGHT: pineapple pudding