ഒരു തുള്ളി പാലോ പഞ്ചസാരയോ ചേർക്കാതെ തന്നെ വളരെ ഹെൽത്തിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിലും ഉൾപ്പെടുത്താവുന്ന ഡ്രിങ്കാണിത്.
ചേരുവകൾ
- ചെറിയ നേന്ത്രപ്പഴം – രണ്ടെണ്ണം
- ബദാം – ഒരു കപ്പ്
- ഈന്തപ്പഴം – എട്ടെണ്ണം
- വെള്ളം – മൂന്ന് കപ്പ്
- ചിയ സീഡ് – 2 ടേബിൾ സ്പൂൺ
- മുന്തിരി അരിഞ്ഞത് – ഒരു കപ്പ്
- ആപ്പിൾ അരിഞ്ഞത് – ഒരു കപ്പ്
- ഡെക്കറേറ്റ് ചെയ്യാൻ കുറച്ച് നട്ട്സ്
തയ്യാറാക്കുന്ന വിധം
ബദാം, ചിയ സീഡ് രണ്ടും 3/4 കപ്പ് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. ശേഷം മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ ബദാമും, ഈന്തപ്പഴവും, നേന്ത്രപ്പഴം അരിഞ്ഞതും, 1 കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് രണ്ടു കപ്പ് വെള്ളം കൂടെ ഒഴിച്ചു കൊടുത്തു വീണ്ടും ഒന്നുകൂടി അരച്ചെടുക്കാം. ശേഷം വലിയൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് അതിലേക്ക് നേരത്തെ കുതിർത്ത് വച്ച ചിയ സീഡും, അരിഞ്ഞുവെച്ച ആപ്പിളും, മുന്തിരിയും കൂടെ ചേർത്ത് മുകളിൽ കുറച്ച് നട്ട്സ് കൂടി വിതറി വിളമ്പാം.
STORY HIGHLIGHT: healthy drink