ശരീരത്തിന്റെയും മനസ്സിനെയും ആരോഗ്യത്തിന് രാത്രിയിൽ നന്നായി ഉറങ്ങണം. ഇതിനുവേണ്ടി ചില ഭക്ഷണങ്ങൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ ശരിയായി ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം .
കിവി

കിവിയുടെ ആന്‍റി ഓക്‌സിഡന്‍റിന്‍റെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവി പഴം കഴിക്കുന്നത് നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്
മഗ്നീഷ്യം, സെറാടോണിന്‍ എന്നിവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ഓട്മീല്‍
ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓട്മീല്‍ രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
മത്തങ്ങ വിത്തുകള്‍
വറുത്തെടുത്ത മത്തന്‍ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. അതിനാല്‍ മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നേന്ത്രപ്പഴം
ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍ രാത്രി നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കത്തിന് സഹായിക്കും.
content highlight: bedtime-snack-options-that-help-induce-sleep