തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 1 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 1ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.