അശ്വിനൊപ്പം സന്തോഷകരമായ വിവാഹ ജീവിതം നയിക്കുന്ന തിരക്കിലാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്ക് ചില സന്തോഷകരമായ നിമിഷങ്ങൾ വ്ലോഗുകളിൽ പങ്കുവെക്കാറമുണ്ട്.കൃഷ്ണ കുമാർ കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും അടുത്ത കാലത്ത് ദിയയുടെ വീഡിയോകളാണ് യൂട്യൂബിൽ ഏറ്റവും കൂടുതൽ തവണ ട്രെൻഡിംഗായത്. തന്റെ വ്യക്തിപരമായ കാര്യങ്ങളുൾപ്പെടെ ദിയ വ്ലോഗുകളിൽ തുറന്ന് സംസാരിക്കാറു
അശ്വിന്റെ വീട്ടിൽ പോയ ദിവസത്തെ കുറിച്ച് ദിയ വ്ലോഗിലൂടെ പങ്കുവച്ചു. എന്നാൽ ഇത്തവണ ദിയക്ക് സബ്സ്ക്രെെബേർസിൽ നിന്ന് വരുന്നത് നെഗറ്റീവ് കമന്റുകളാണ്. അശ്വിന്റെ വീട്ടുകാരും ദിയയും തമ്മിലുള്ള ഇടപഴകലിൽ എന്തോ അകൽച്ച തോന്നുന്നുണ്ടെന്ന് ഫോളോവേഴ്സ് പറയുന്നു.
പ്രത്യേകിച്ചും അശ്വിന്റെ ചേട്ടൻ മകൾ ദിയയോട് നേരത്തെ വലിയ അടുപ്പം കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ കുട്ടിയും ദിയയിൽ നിന്ന് മാറി നിൽക്കുന്നെന്ന് കമന്റ് ബോക്സിൽ അഭിപ്രായം വരുന്നുണ്ട്. വീഡിയോയ്ക്കിടെ ദിയ അശ്വിന്റെ പൂണൂലിനെക്കുറിച്ച് തമാശ രൂപേണ ഒരു കാര്യം പറഞ്ഞു. ഇതും പലർക്കും ഇഷ്ടപ്പെട്ടില്ല. ഭർത്താവിനെ ഇങ്ങനെ കളിയാക്കുന്നത് ശരിയല്ല, അശ്വിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടേക്കില്ല എന്നൊക്കെ കമന്റുകൾ വന്നു.
ഇന്നലെ രാത്രി ആപ്പിൾ കഴിച്ചാണ് ഞാനും അശ്വിനും ജീവിച്ചത്, അശ്വിന്റെ വീട്ടിൽ നിന്നും വാഴയ്ക്ക അപ്പം കഴിക്കാൻ പോകുകയാണെന്നും ദിയ വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട്. ദിയ വീട്ടിൽ പാചകം ചെയ്യാറില്ലേ എന്നാണ് ചിലരുടെ ചോദ്യം. അതേ സമയം ദിയയെ അനുകൂലിച്ച് കൊണ്ടും കമന്റുകളുണ്ട്. കുറച്ച് നേരം മാത്രമുള്ള വീഡിയോകൾ കണ്ട് ഒരാളെ വിലയിരുത്തരുതെന്ന് ഇവർ വാദിക്കുന്നു.
ദിയയുടെ പല വ്ലോഗുകൾക്കും താഴെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. എന്നാൽ ദിയ പൊതുവെ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാറില്ല. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായതിനാൽ തന്നെ ആരാധകർക്കൊപ്പം ഹേറ്റേഴ്സും ദിയക്കുണ്ട്. ദിയ നടത്തിയ പരാമർശങ്ങളും നേരത്തെ വിവാദമായിട്ടുമുണ്ട്. നെഗറ്റീവ് കമന്റുകളെ അവഗണിക്കാറാണ് പതിവെന്നും കുറ്റം പറയുന്നവരെ കാര്യമാക്കാറില്ലെന്നും ദിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ദിയയുടെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
content highligt: diya-krishna-shares-new-video-with-husband