ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച തൊഴിൽ മേളയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
യുവാക്കൾക്ക് തൊഴിൽ നൽകി ശക്തവും സമൃദ്ധവുമായ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
വികസനം, യുവത്വം എന്നിവയോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയിലേക്കുള്ള ചുവടുവയ്പ്പാണ്
റോസ്ഗാർ മേള.
യുവാക്കളുടെ ശക്തീകരണത്തിനും രാഷ്ട്ര വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും റോസ്ഗാർ മേള ഒരു പ്രേരക ശക്തിയാണ്.
യുവാക്കൾക്ക് തൊഴിൽ നൽകുന്നത്തിനൊപ്പം
ശക്തവും സമൃദ്ധവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനും ,രാജ്യത്തെ ഉയർച്ചയിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള പ്രതിബദ്ധതയാണ് റോസ്ഗാർ മേളയിലൂടെ പ്രതിഫലിക്കുന്നത്.
പൊതു സേവനം യുവാക്കൾക്ക് പ്രാപ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ സംരംഭം.
ഇന്ന് റോസ്ഗാർ മേളയുടെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ രാജ്യത്തുടനീളം
40 ൽ അധികം സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിലായി 51000 ലധികം പേർക്ക് നിയമന ഉത്തരവുകൾ കൈമാറുന്നു.
ഇതിന് മുൻപ് നടന്ന ഒരു റോസ്ഗാർ മേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ സർവീസിൽ ചേരുന്നവർക്ക് പരിശീലനം നൽകുന്നതിനായി കർമയോഗി മൊഡ്യൂളിന് തുടക്കം കുറിച്ചത്.
1400 ഓൺലൈൻ പഠന കോഴ്സുകൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം തസ്തികളിൽ നിയമനം നടത്തുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
അമൃത കാലമെന്ന മനോഹരമായ കാലഘട്ടത്തിലാണ് ഉദ്യോഗാർത്ഥികൾ സർക്കാരിന്റെ ഭാഗമാകുന്നത്.
2047 ൽ രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമ്പോൾ അവരും ആ നേട്ടത്തിന്റെ ഭാഗമാകും.
കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
മെയ്ക്ക് ഇൻ ഇന്ത്യ, തൊഴിൽ സൃഷ്ടി, കയറ്റുമതി പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി ലക്ഷ്യങ്ങൾ ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണ്.
കുറച്ചു നാളുകൾക്കുള്ളിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഒരു ദശാബ്ദത്തിനിടെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർധിച്ചു.
ഇന്ത്യ ഒരു ഉത്പാദക ഹബ്ബായി ഉയർന്നു വന്നു.
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ഈ ആഘോഷ വേളയിൽ വോക്കൽ ഫോർ ലോക്കലിന് പ്രാധാന്യം നൽകണമെന്നും കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു.
ചടങ്ങിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്തു.
പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
തിരുവനന്തപുരത്ത് നടന്ന റോസ്‌ഗാർ മേളയിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പരിപാടിയുടെ തത്സമയ വെബ്‌കാസ്റ്റ് വീക്ഷിച്ചു.
പരിപാടിയുടെ തത്സമയ വെബ്കാസ്റ്റിംഗിന് ശേഷം വിവിധ വകുപ്പുകളിൽ പുതുതായി നിയമിതരായവർക്ക് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നിയമന ഉത്തരവുകൾ കൈമാറി
കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ ജെ. ടി വെങ്കടേശ്വരലു, കേരള സർക്കിൾ ഡിപിഎസ് നോഡൽ ഓഫീസർ അലക്സിൻ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തുടനീളം 40 സ്ഥലങ്ങളിലാണ് റോസ്‌ഗാർ മേള നടന്നത്.