പരിചയം മാത്രമല്ല, ഭാവനയും പരിശീലനവും ആവശ്യമുള്ള മേഖലയാണു ജ്വല്ലറി. ഇതിന് അനുയോജ്യമായ കോഴ്സ് ഒരുക്കിയിരിക്കുന്നു, ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പിനു കീഴിലെ ലങ്കാര ഇൻസ്റ്റിറ്റ്യൂട്ട്
ജ്വല്ലറി ഡിസൈനിങ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പിനു കീഴിലെ ലങ്കാര ജ്വല്ലറി ഡിസൈൻ & മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്. പുതിയ കാലത്തിന്റെയും നാളെയുടെയും ആവശ്യങ്ങൾ മുന്നിൽക്കണ്ട് ജ്വല്ലറി ഡിസൈനിങ്ങിലും മാനേജ്മെന്റിലും തികഞ്ഞ പ്രഫഷനലിസത്തിന്റെ ശ്രദ്ധേയമായ ചുവടുകൂടിയാണ് ഈ സംരംഭം.
പൊന്നിനു പൂക്കാലം
ലോക ആഭരണവിപണിയുടെ 29% ഉപഭോഗവും ഇന്ത്യയിലാണ്. മൂന്നു ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് ഈ മേഖലയിൽ മാത്രം രാജ്യത്തു പ്രവർത്തിക്കുന്നത്. ജ്വല്ലറി എക്‌സ്‌പോർട്ട്, ഡിസൈനിങ്, റീട്ടെയ്നിങ്, ഫാഷൻ ബുട്ടീക്കുകൾ തുടങ്ങി വിവിധ വ്യവസായ സ്ഥാപനങ്ങൾ ഈ മേഖലയിൽ സജീവമാണ്.
നൂറ്റാണ്ടുകൾകൊണ്ടു വികസിതമായ ആഭരണ രൂപകൽപന ഇന്ത്യയിൽ വലിയ മാറ്റങ്ങളുടെ പാതയിലാണിപ്പോൾ. ആധുനിക സാങ്കേതിക വിദ്യയുടെയും വൈജ്ഞാനിക പഠനങ്ങളുടെയും സ്വാധീനത്താൽ വിപുലമായ വികസനവും പരിണാമവും ഈ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെപ്പോലെ വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്ത് ആഭരണങ്ങൾ സൗന്ദര്യത്തിനൊപ്പം സാംസ്‌കാരിക പാരമ്പര്യത്തിന്റെ തുടർച്ചയുമാണ്. വിലപിടിപ്പുള്ള ആഭരണങ്ങളെ ഉറപ്പുള്ള നിക്ഷേപമായി കാണുന്നവരുമാണ് ഇന്ത്യക്കാർ.
അലങ്കാരപ്രഭ, ‘ലങ്കാര’!
ജ്വല്ലറി ഡിസൈനിങ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു കളമൊരുക്കിക്കൊണ്ടാണു ചുങ്കത്ത് ജ്വലറിയുടെ ‘ലങ്കാര’ പിറവി കൊള്ളുന്നത്. വിവാഹം എവിടെ വേണം എന്നതു മുതൽ വരനും വധുവിനും മാത്രമല്ല ബന്ധുക്കൾക്കു പോലും ചേരുന്ന ആകർഷകമായ വസ്ത്രങ്ങൾ വരെ കസ്റ്റമൈസ് ചെയ്തു സൃഷ്ടിക്കുന്ന ഇക്കാലത്ത് ആഭരണങ്ങളും വ്യക്തിഗത സൗന്ദര്യസങ്കൽപങ്ങൾക്കനുസരിച്ചു രൂപകൽപന ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണേറെ.
ഡിസൈനർ ജ്വല്ലറിയുടെ ഏറ്റവും നൂതനവും മനസ്സിനിണങ്ങുന്നതുമായ പരിണാമമാണു ‘ലങ്കാര’ വാഗ്ദാനം ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും സൗന്ദര്യസങ്കൽപങ്ങൾ സ്വർണത്തിലും അമൂല്യരത്‌നങ്ങളിലും സാക്ഷാത്കരിക്കപ്പെടുന്ന അപൂർവ അനുഭവം ‘ലങ്കാര’ ഒരുക്കുന്നു. ആഭരണ കളക്‌ഷൻ അന്യാദൃശമാകണമെന്ന ഓരോ വ്യക്തിയുടെയും അഭിലാഷം സഫലമാക്കുകയെന്നത് ഇന്നത്തെ ജ്വല്ലറി ഡിസൈനർമാർക്കു വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ സർഗാത്മകമായി നേരിടാനുള്ള പ്രാഗത്ഭ്യം നേടാൻ അവസരമൊരുക്കുകയാണു ലങ്കാര ഇൻസ്റ്റിറ്റ്യൂട്ട്.
‘ലങ്കാര’യിലെ ഡിസൈനർമാർ ഉപഭോക്താക്കളുടെ ആശയങ്ങൾ രേഖാചിത്രങ്ങളിലും CAD സോഫ്റ്റവെയർ മുഖേന ആഭരണരൂപത്തിലും സൃഷ്ടിക്കുന്നു. ഓരോ ഘട്ടത്തിലും ഉപഭോക്താവിനു മാറ്റങ്ങൾ വരുത്താൻ അവസരമുണ്ട്. രൂപകൽപനയിലും മൂല്യത്തിലും പൂർണതൃപ്തിയായാൽ ഡിസൈൻ അന്തിമമായി നിശ്ചയിക്കുന്നു. ഇങ്ങനെ രേഖാചിത്രത്തിൽനിന്ന് അമൂല്യമായ ആഭരണത്തിലേക്കുള്ള പരിണാമത്തിൽ ഭാവനയും ക്രിയാത്മകതയും സാങ്കേതികജ്ഞാനവും കൈകോർക്കുന്നു.
ഡിസൈൻ എക്സ്പെർട്ടാകാം!
മുൻപു ജ്വല്ലറി ഡിസൈനറാകാനുള്ള മാർഗം പരിചയസമ്പന്നനായ ഡിസൈനറുടെ കീഴിൽ ഏറെ നാൾ പരിശീലനം നേടുക മാത്രമായിരുന്നെങ്കിൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ സ്‌കിൽ ഇന്ത്യ, നാഷനൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങളുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റോടെ അഭിരുചിയുള്ളവർക്ക് ആഭരണ ഡിസൈനിങ് മേഖലയിൽ പ്രാഗൽഭ്യം നേടാൻ അവസരമുണ്ട്.
ആഭരണ വിപണനരംഗത്ത് ഒരു നൂറ്റാണ്ടിന്റെ കരുത്തുറ്റ പാരമ്പര്യമുള്ള ചുങ്കത്ത് ജ്വല്ലറിയുടെ സാമൂഹിക പ്രതിബദ്ധതയുടെയും വിദൂര വീക്ഷണത്തിന്റെയും ഉൽപന്നമായ ലങ്കാര ജ്വല്ലറി ഡിസൈൻ & മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (LJDMI) ഈ മേഖലയിലെ പ്രഫഷനലിസത്തിന്റെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ്. വിദ്യാഭ്യാസ, ആഭരണ ഡിസൈൻ രംഗത്തെ പരിചയസമ്പന്നരുടെ നേതൃത്വത്തിൽ വിഭാവനം ചെയ്യപ്പെട്ട ഈ സ്ഥാപനം ആഭരണ രൂപകൽപനയിലും അതിന്റെ നൂതന സാങ്കേതികനിർമാണ രീതികളിലും മാത്രമല്ല, ആഭരണ വിപണിയുടെ മാനേജ്‌മെന്റ് മേഖലയിലും പരിശീലനം നൽകുന്ന ഹ്രസ്വകാല കോഴ്‌സുകളാണ് ആരംഭിച്ചിരിക്കുന്നത്.
സാധാരണക്കാർക്കു താങ്ങാനാവുന്ന ഫീസുകളിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെയുള്ള ജ്വല്ലറി ഡിസൈൻ, റീട്ടെയിൽ, മാനേജ്‌മെന്റ് ഷോർട് ടേം കോഴ്സുകളും (6 മാസം) ഇവിടെ ലഭ്യമാണ്. സോഷ്യൽ മീഡിയ വഴി സ്വന്തം ഡിസൈനുകൾ വിപണനം ചെയ്യാൻ താൽപര്യമുള്ള വീട്ടമ്മമാർക്കും യുവതികൾക്കും അനുയോജ്യമായ കോഴ്‌സുകളുണ്ട്. അവർക്ക് അനുയോജ്യമായ പരിശീലന സമയക്രമവും ലഭ്യമാണ്.
അഭിരുചി അറിയാൻ ഫ്രീ കരിയർ കൗൺസലിങ് നടത്തി അനുയോജ്യമായ കോഴ്‌സിലേക്കു പ്രവേശനം നൽകുകയാണു രീതി. ഡ്രാഫ്റ്റിങ്, ഡിസൈൻ, തിയറി, ഫ്രീ ഡ്രോയിങ്, വിവിധ മാധ്യമങ്ങൾ ഉപയോഗിക്കേണ്ട രീതി, CAD എന്നിവയിലെല്ലാം പരിശീലനം നൽകുന്ന അധ്യയനരീതിയാണ് LJDMI പിന്തുടരുന്നത്. ജ്വല്ലറി വ്യവസായ രംഗത്തെ ഏതുതരം തൊഴിലിനും ചെറുപ്പക്കാരെ പ്രാപ്തരാക്കുന്ന പഠനാന്തരീക്ഷവും LJDMI ഉറപ്പുനൽകുന്നു.
കിട്ടും, ‘തിളങ്ങുന്ന’ ജോലി
ജ്വല്ലറി മേഖലയിൽ ഏറെ വർഷം അനുഭവസമ്പത്തുള്ളവരാണ് ഈ സ്ഥാപനത്തിലെ പരിശീലകർ. അതുകൊണ്ടുതന്നെ ഈ മേഖലയിൽ നിന്നുള്ള ഏറ്റവും മികച്ച പരിശീലനം ‘ലങ്കാര’യിൽ ഉറപ്പാക്കാം.
ജ്വല്ലറി ഷോ വിൻഡോകളിലെ മനം കവരുന്ന ഡിസൈനുകളിലുള്ള ആഭരണങ്ങൾക്കു രൂപകൽപന നൽകുന്നത് പരിചയസമ്പന്നരായ ഡിസൈനർമാരാണ്. ലോകോത്തര ജ്വല്ലറി സ്ഥാപനങ്ങളിൽ പ്രഫഷനൽ ഡിസൈനർമാർക്ക് ഡിമാന്റ് കൂടിക്കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ജ്വല്ലറി ഡിസൈനിങ് പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് ഉയർന്ന ശമ്പളത്തിൽ ഉറപ്പായും ജോലി ലഭിക്കുന്നു. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്ന ധാരാളം പേർക്ക് മെച്ചപ്പെട്ട ശമ്പളത്തിൽ തൊഴിൽ നൽകാൻ ചുങ്കത്ത് ഗ്രൂപ്പ് തന്നെ തയ്യാറാണ്. മറ്റു ജ്വല്ലറി ഗ്രൂപ്പുകളിലും ധാരാളം തൊഴിലവസരങ്ങളുണ്ട്.
ഈ കോഴ്‌സുകൾ കഴിഞ്ഞിറങ്ങുന്നവരെ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മാത്രമല്ല രാജ്യാന്തര തലത്തിലെ ജ്വല്ലറികളിലും അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലും ഉയർന്ന വരുമാനമുള്ള തൊഴിലവസരങ്ങളാണു കാത്തിരിക്കുന്നത്. ഉന്നത നിലവാരമുള്ള തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് LJDMIയിലെ കോഴ്‌സുകൾ ഒരു വഴിത്തിരിവാകുമെന്നു തീർച്ച.
(ബോക്സ് 1)
ഇതാ, തൊഴിലവസരങ്ങൾ
∙വിശ്വോത്തര ആഭരണ നിർമാതാക്കൾ
∙ജ്വല്ലറി ഷോപ്പുകൾ, ഷോറൂമുകൾ
∙ആഭരണങ്ങളുടെ മൂല്യം നിശ്ചയിക്കപ്പെടേണ്ട സ്ഥാപനങ്ങൾ (ബാങ്കുകൾ, ഫിനാൻഷ്യൽ കമ്പനികൾ)
∙ജ്വല്ലറി ഡിസൈൻ ബുട്ടീക്കുകൾ
(ബോക്സ് 2)
∙ജ്വല്ലറി ഡിസൈനിങ് കോഴ്സുകളെക്കുറിച്ചു ചില സംശയങ്ങളും മറുപടിയും:
ആരൊക്കെയാണ് ഈ കോഴ്‌സ് ചെയ്യേണ്ടത്?
പ്ലസ് ടുവിനും അതിനു മുകളിലും വിദ്യാഭ്യാസമുള്ളവരെയാണു കോഴ്‌സിനു പരിഗണിക്കുക.
സാങ്കേതികമായി എന്തൊക്കെ അടിസ്ഥാനയോഗ്യതകൾ വേണം?
ജ്വല്ലറി ഡിസൈനിങ് പ്രഫഷനായി സ്വീകരിക്കാൻ താൽപര്യമുള്ളവർക്കാണ് ഈ കോഴ്സ് ഉപയോഗപ്പെടുക. ജ്വല്ലറി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ഏറെ പ്രയോജനപ്പെടും.
പെൺകുട്ടികൾക്കും ഈ കോഴ്സ് ചെയ്യാമോ?
തീർച്ചയായും. പ്രധാനമായി സ്ത്രീകളെ ആകർഷിക്കുന്ന മേഖല എന്ന നിലയിൽ ജ്വല്ലറി ഡിസൈനിൽ അവരുടെ താൽപര്യങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്. സ്വർണത്തിലും അമൂല്യരത്‌നങ്ങളിലും മറ്റു വസ്തുക്കളിലും ഭാവനാപൂർവം ആഭരണങ്ങൾ ഡിസൈൻ ചെയ്യുന്നതിനൊപ്പം ഉയർന്ന വരുമാനമുണ്ടാക്കാനും ഈ പരിചയം വീട്ടമ്മമാരെ സഹായിക്കും. സമൂഹമാധ്യമങ്ങൾ മുഖേന സ്വന്തം ഡിസൈനുകൾക്കു മികച്ച വിപണി കണ്ടെത്തി നേട്ടമുണ്ടാക്കിയ ധാരാളം സ്ത്രീകൾ കേരളത്തിലും പുറത്തുമുണ്ട്. മനസ്സിനിണങ്ങിയ ജോലി വീട്ടിലിരുന്നു ചെയ്യുന്നതോടൊപ്പം ആകർഷകമായ വരുമാനവും നേടിക്കൊടുക്കുന്ന മേഖലയാണു ജ്വല്ലറി ഡിസൈൻ.
ലങ്കാര ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴ്സുകൾ എവിടെയാണുള്ളത്? ഹോസ്റ്റൽ സൗകര്യമുണ്ടോ?
എറണാകുളം കേന്ദ്രീകരിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ഗൗരവമായ പ്രാക്ടിക്കൽ പരിശീലനവും LJDMI വാഗ്ദാനം നൽകുന്നു. പഠനകാലത്തു സ്വന്തം ഡിസൈനുകൾ യാഥാർഥ്യമാക്കി കാണാനുള്ള അവസരവും ഇവിടെയുണ്ട്.
ആഭരണ രൂപകൽപന പ്രഫഷനായോ പാർട് ടൈം ജോലിയായോ വികസിപ്പിക്കാൻ താൽപര്യമുള്ളവർ വിളിക്കുക/വാട്‌സാപ് ചെയ്യുക: 79941 66032