കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. മധുരമൂറുന്ന ടേസ്റ്റി ചോക്ലേറ്റ് ഇനി സിംപിളായി വീട്ടിലുണ്ടാക്കിയാലോ ?
കണ്ടന്‍സ്ഡ് മില്‍ക്ക് മൈക്രോവേവിലോ സ്റ്റൗവിലോ ചൂടാക്കുക.
ഇതിലേക്ക് കൊക്കോ പൗഡര്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഇളക്കികൊണ്ട് ചേര്‍ക്കാം. പൗഡര്‍ കട്ടയാകാതെ നന്നായി പാലില്‍ ചേരുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഇനി ഈ ചേരുവ ഒരു ബേക്കിങ് ട്രേയില്‍ നിരത്തി മൂന്ന് മണിക്കൂര്‍ തണുപ്പിക്കാം.
ഒരു രാത്രി മുഴുവന്‍ തണുക്കാന്‍ വയ്ക്കുന്നതാണ് നല്ലത്. ഹോംമേഡ് ചോക്ലേറ്റ് റെഡി.
ആവി പറക്കുന്ന ചോക്ലേറ്റ് കോഫി, മഴയും തണുപ്പും മാറ്റാന്‍ മധുരം നിറഞ്ഞൊരു കോഫി രുചി ചൂടോടെ ആസ്വദിക്കാം.
ചേരുവകള്‍
പാല്‍ – 1 കപ്പ്
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ – ഒന്നര ടീസ്പൂണ്‍
കൊക്കോ പൗഡര്‍ – 1 ടീസ്പൂണ്‍
പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ദിവസം മുഴുവനും വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയ ഒരു വേനല്‍ക്കാല പാനീയം
ഒരു കപ്പില്‍ പഞ്ചസാര, കൊക്കോ പൗഡര്‍, കോഫി പൗഡര്‍ എന്നിവ എടുത്ത് അതിലേക്കു കുറച്ചു ചൂടു പാല്‍ ചേര്‍ത്തു നന്നായി യോജിപ്പിച്ച് പതപ്പിച്ച് എടുക്കാം. ഇതിലേക്ക് ആവശ്യത്തിനു ചൂടുപാല്‍ ചേര്‍ക്കാം. അല്‍പം കൊക്കോ പൗഡര്‍ വിതറി കോഫി അലങ്കരിക്കാം.