പാത്രത്തിലെ ചായക്കറ മാറാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. നാരങ്ങ നീരും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കണം. മിശ്രിതം തയ്യാറാക്കിയ ശേഷം ആ പേസ്റ്റ് ഉപയോഗിച്ച് പാത്രം കഴുകുക.ചായക്കറയുള്ള പാത്രത്തില്‍ പകുതി വെള്ളമെടുക്കുക. അതിലേക്ക് വിനാഗിരി ചേര്‍ക്കുക. എന്നിട്ട് അടുപ്പത്ത് വച്ച് ചൂടാക്കുക. വിനാഗിരിയും വെള്ളവും തിളച്ച് തുടങ്ങുമ്പോള്‍ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചായക്കറ ഇളകി മാറുന്നതായി കാണാം.
ആദ്യം നല്ല ചൂടു വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് വയ്ക്കുക. കുറച്ചൊന്ന് തണുത്തതിന് ശേഷം ചായക്കറയുള്ള പാത്രം ഈ വെള്ളം ഉപയോ?ഗിച്ച് കഴുകുക. കറ മാറാന്‍ മാത്രമല്ല വെട്ടിത്തിളങ്ങാനും നല്ലതാണ്.
ഉരുളക്കിഴങ്ങില്‍ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ അറ്റത്ത് കുറച്ച് ലിക്വിഡ് സോപ്പില്‍ മുക്കി സ്‌ക്രബ് ചെയ്യുക. ചായക്കറ മാറി പാത്രങ്ങള്‍ വൃത്തിയായിരിക്കാന്‍ ഇവ സഹായകമാണ്.